മകളുടെ കല്യാണത്തിന്റെ അന്നുതന്നെ അച്ഛൻ തീകൊളുത്തി ജീവനൊടുക്കി

Alappuzha
Print Friendly, PDF & Email

ആലപ്പുഴ: കളുടെ കല്യാണത്തിന്റെ അന്ന് അച്ഛൻ തീ കൊളുത്തി ജീവനൊടുക്കി. വീടും ഭാഗികമായി കത്തി നശിച്ചു. കഞ്ഞിക്കുഴിയിലാണ് സംഭവം. നമ്പുകണ്ടത്തിൽ സുരേന്ദ്രനാണ് മരിച്ചത്. 54 വയസായിരുന്നു. ഇദ്ദേഹത്തിന്റെ മകൾ സൂര്യയുടെ വിവാഹം ഇന്ന് ഉച്ചയ്ക്ക് 12 ന് നടക്കാനിരിക്കെയാണ് അത്യാഹിതം. മുഹമ്മയിലാണ് വിവാഹ ചടങ്ങുകൾ നിശ്ചയിച്ചിരുന്നത്.

കുടുംബവുമായി ഏറെ കാലമായി അകന്ന് കഴിയുകയായിരുന്നു സുരേന്ദ്രൻ. ഭാര്യ നേരത്തേ മരിച്ച് പോയിരുന്നു. രണ്ട് പെൺമക്കളും അമ്മയുടെ ബന്ധുക്കൾക്ക് ഒപ്പമായിരുന്നു താമസിച്ചിരുന്നത്. ഇവരിൽ മൂത്ത മകളാണ് സൂര്യ. ഇന്ന് രാവിലെ കഞ്ഞിക്കുഴിയിൽ അയൽവാസികളാണ് സുരേന്ദ്രന്റെ വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ടത്. പിന്നാലെ തീയണച്ചെങ്കിലും സുരേന്ദ്രനെ രക്ഷിക്കാനായില്ല.

 

Leave a Reply

Your email address will not be published. Required fields are marked *