തിരുവല്ല – കളഞ്ഞുകിട്ടിയ സ്വർണമടങ്ങിയ പേഴ്‌സ് ഉടമക്ക് തിരിച്ചുനൽകി യുവതി മാതൃകയായി. ശനിയാഴ്ച്ച പൊടിയാടിയിലെ പെട്രോൾ പമ്പിൽ വച്ച് തലവടി സ്വദേശിനിയായ രഞ്ജനി ജി നായരുടെ സ്വർണ്ണവും പണവും എ ടി എം കാർഡും മറ്റും ഉൾപ്പെട്ട പേഴ്‌സ് ആണ് നഷ്ടമായത്. തുടർന്ന്, ഇത് കളഞ്ഞുകിട്ടിയ നിരണം സ്വദേശിനി ജിഷ, പേഴ്‌സ് പുളിക്കീഴ് പോലീസ് സ്‌റ്റേഷനിൽ ഏൽപ്പിച്ചു. വിവരം അറിയിച്ചതിനെ തുടർന്ന് രഞ്ജിനി ഇന്ന് സ്‌റ്റേഷനിലെത്തി എസ് ഐ കെ സുരേന്ദ്രന്റെ സാന്നിദ്ധ്യത്തിൽ ജിഷയിൽ നിന്നും പേഴ്‌സ് കൈപ്പറ്റി.


