തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി പ്രഖ്യാപിച്ചു. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കലണ്ടർ പ്രകാരം ബലി പെരുന്നാൾ അവധി ജൂൺ 28 നായിരുന്നു. എന്നാൽ പെരുന്നാൾ ദിനം 29നാണെന്നും അന്നേ ദിവസം അവധി നൽകണമെന്നും കേരള മുസ്ലീം ജമാഅത്ത് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന അധ്യക്ഷൻ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരാണ് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയത്. 28നാണ് പൊതു അവധി പ്രഖ്യാപിച്ചിരുന്നതെങ്കിലും മുസ്ലിംകൾ ദുൽഹിജ്ജ 10ന് ആചരിക്കുന്ന ബലി പെരുന്നാൾ ജൂൺ 29 വ്യാഴാഴ്ചയായാണ് കേരളത്തിലെ ഖാസിമാർ ഐക്യ കണ്‌ഠേന പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജൂൺ 28ലെ അവധി നിലനിർത്തിക്കൊണ്ട് 29നും അവധി നൽകണമെന്ന ആവശ്യമുയർന്നത്.
What do you feel about this post?
Like
Love
Happy
Haha
Sad

