തിരുവനന്തപുരം – കേരള മീഡിയ അക്കാദമി സെക്രട്ടറിയായി കെ.ആർ പ്രമോദ് കുമാർ ചുമതലയേറ്റു.
കോട്ടയം വൈക്കം സ്വദേശിയാണ്. ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പിൻ്റെ കോട്ടയം മേഖലാ ഡെപ്യൂട്ടി ഡയറക്‌ടറായി പ്രവർത്തിച്ചു വരികയായിരുന്നു പ്രമോദ് കുമാർ. ആലപ്പുഴ, ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസറായും വകുപ്പ് ആസ്ഥാനത്ത് പരസ്യം വിഭാഗം ഇൻഫർമേഷൻ ഓഫീസറായും പത്രപ്രവർത്തക – പത്രപ്രവർത്തകേതരപെൻഷൻ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുമ്പ് അക്കാദമിയിൽ അസിസ്റ്റൻ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
അസിസ്റ്റന്റ് സെക്രട്ടറിയായി എൻ ബി ബിജുവും ചുമതലയേറ്റു. എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസറായി പ്രവർത്തിച്ചുവരുകയായിരുന്നു. കുറവിലങ്ങാട് ഇലക്കാട് സ്വദേശിയാണ്.

What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

