ആനക്കല്ലുങ്കല്‍- എസ്എന്‍ കോളജ് റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു

Pathanamthitta
Print Friendly, PDF & Email

Konni – എംഎല്‍എ ഫണ്ടില്‍ നിന്നും 60 ലക്ഷം രൂപ അനുവദിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ച ആനക്കല്ലുങ്കല്‍- എസ് എന്‍ കോളജ് റോഡിന്റെ ഉദ്ഘാടനം അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന പദ്ധതിയില്‍ നിന്ന് തുക വിനിയോഗിച്ചാണ് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തി പൂര്‍ത്തികരിച്ചത്.
രണ്ടാം പിണറായി സര്‍ക്കാരിന്റെ  രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച്  കോന്നി നിയോജകമണ്ഡലത്തില്‍ 100 ദിവസം കൊണ്ട് 100 പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പ്രവര്‍ത്തി പൂര്‍ത്തീകരിച്ചത്.
കോന്നി എസ് എന്‍ കോളേജ് ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ അഡ്വ. കെ.യു. ജനീഷ്  കുമാര്‍ എംഎല്‍എ നാട മുറിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡംഗം ശോഭ മുരളി അധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് അംഗം കെ.ജി. ഉദയകുമാര്‍,
കോന്നി എസ്എന്‍ കോളജ് പ്രിന്‍സിപ്പല്‍ വി.എസ്. കിഷോര്‍ കുമാര്‍, എസ് എന്‍ കോളജ് മാനേജര്‍ അനില്‍ കുമാര്‍, സുനില്‍ മംഗലത് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *