പാർക്ക് ചെയ്തിരുന്ന ഓട്ടോയിൽ മോഷണം ; പൊലീസ് എയ്ഡ് പോസ്റ്റിൽ പരാതിപ്പെട്ടു

Crime Pathanamthitta
Print Friendly, PDF & Email

കോന്നി – മെഡിക്കൽ കോളേജിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോയിൽ മോഷണം. കുമ്മണ്ണൂർ സ്വദേശി സെയ്ദ് എന്നയാളുടെ പണവും രേഖകളുമാണ് നഷ്ടപ്പെട്ടത്. റേഷൻ കാർഡ്, ആധാർ, ഗ്യാസ് ബുക്ക്, പാൻ കാർഡ്, പെൻഷൻ കാർഡ് എന്നിവയും 5650 രൂപയുമടക്കമാണ് നഷ്ടമായത്. മാതാവിനെ ആശുപത്രിയിൽ കാണിക്കാനെത്തിയതായിരുന്നു സെയ്ദ്. ദയവായി പണം ഒഴികെ രേഖകളെല്ലാം കുമ്മണ്ണൂരിലെ തന്റെ കടയുടെ സമീപം രാത്രി കൊണ്ട് വയ്ക്കണമെന്നാണ് സെയ്ദിന്റെ അഭ്യർത്ഥന. സംഭവം നടന്നതിന് പിന്നാലെ മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരെ വിവരം അറിയിച്ചു. എന്നാൽ ഇത്തരം സംഭവങ്ങൾ പതിവാണെന്ന മറുപടിയാണ് ലഭിച്ചതെന്ന് സെയ്ദ് പറയുന്നു. കാഷ്വാലിറ്റിക്ക് സമീപത്തെ സിസിടിവി തകരാറിലാണ്. പൊലീസ് എയ്ഡ് പോസ്റ്റിൽ സെയ്ദ് പരാതി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *