ന്യൂനപക്ഷ കമ്മിഷൻ ജില്ലാ സെമിനാർ നാളെ (ജൂൺ 8)
സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ജില്ലാ സെമിനാർ നാളെ (ജൂൺ 8) പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10 ന് ആരോഗ്യ, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് സെമിനാർ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. കമ്മിഷൻ ചെയർമാൻ അഡ്വ. എ എ റഷീദ് അധ്യക്ഷത വഹിക്കും. കമ്മിഷൻ അംഗങ്ങളായ പി. റോസ, എ.സൈഫുദ്ദീൻ ഹാജി, കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ.പി.എസ് ശ്രീകല, വിവിധ മതമേലധ്യക്ഷന്മാർ, ന്യൂനപക്ഷ സംഘടനാ നേതാക്കൾ എന്നിവരും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി അഞ്ഞൂറ് പ്രതിനിധികളും പങ്കെടുക്കും.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ പ്രവർത്തനങ്ങൾ, ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി വിവിധ സർക്കാർ-സർക്കാരിതര ഏജൻസികൾ ആവിഷ്‌ക്കരിച്ച് നടപ്പാക്കിവരുന്ന ധനസഹായ പദ്ധതികൾ, കേരള നോളജ് ഇക്കോണമി മിഷനുമായി ചേർന്ന് സംഘടിപ്പിച്ചുവരുന്ന പ്രത്യേക നൈപുണ്യ പരിശീലനവും വൈജ്ഞാനിക തൊഴിൽ പരിചയവും സംബന്ധിച്ചുമുള്ള ക്ലാസുകൾ, ഇതുമായി ബന്ധപ്പെട്ട ചർച്ചകളും സെമിനാറിൽ ഉണ്ടാകും. രാവിലെ 9:30 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും.
ഇ-ലേലം
പത്തനംതിട്ട ജില്ലയിലെ കീഴ്വായ്പൂർ , വെച്ചൂച്ചിറ , മലയാലപ്പുഴ, ആറന്മുള, തണ്ണിത്തോട്, കൊടുമൺ , ഏനാത്ത്, പുളികീഴ്, റാന്നി എന്നീ ഒൻപത് പോലീസ് സ്റ്റേഷനുകളിൽ അവകാശികൾ ഇല്ലാതെ സൂക്ഷിച്ചിട്ടുള്ള 12 ലോട്ടുകളിലായുള്ള വിവിധ തരത്തിലുള്ള 23 വാഹനങ്ങൾ എം എസ് റ്റി സി ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ വെബ് സൈറ്റായ ംംം.ാേെരലരീാാലൃരല.രീാ മുഖേന ജൂൺ 18 ന് രാവിലെ 11 മുതൽ വൈകിട്ട് 4.30 വരെ ഓൺലൈനായി ലേലം നടത്തും. ലേലത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ വെബ്സൈറ്റിൽ നിബന്ധനകൾക്ക് വിധേയമായി പേര് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. ഇ-മെയിൽ- sppta.pol@kerala.gov.in
ഫോൺ : 0468-2222630
അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്ആർസി കമ്മ്യൂണിറ്റി കോളജിൽ ജൂലൈ യിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആന്റ് എയർപോർട്ട് മാനേജ്മെന്റ് (ഡിഎഎം) പ്രോഗ്രാമിലേക്ക് പ്ലസ് ടു അഥവാ തത്തുല്യയോഗ്യതയുളളവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമും പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിന് സമീപം പ്രവർത്തിക്കുന്ന എസ്ആർസി ഓഫീ സിൽ നിന്നും ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 20.
ഫോൺ: 9846033001. വെബ്‌സൈറ്റ് : www.srccc.in
മത്സ്യകർഷക അവാർഡ് : അപേക്ഷ ക്ഷണിച്ചു
സംസ്ഥാനതലത്തിൽ മികച്ച ശുദ്ധജല മത്സ്യകർഷകൻ, നൂതന (ബയോഫ്ളോക് ആർഎഎസ്, അക്വാപോണിക്സ്) മത്സ്യകർഷകൻ, അലങ്കാര മത്സ്യ റിയറിംഗ് യൂണിറ്റ് കർഷകൻ, മത്സ്യവിത്ത് ഉൽപാദന യൂണിറ്റ് കർഷകൻ എന്നീ വിഭാഗങ്ങളിലേക്ക് അവാർഡിന് പരിഹരിക്കുന്നതിന് യോഗ്യരായ മത്സ്യകർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിർദ്ദിഷ്ട ഫാറത്തിലുളള അപേക്ഷ ജൂൺ 12 നകം ജില്ലാ ഫിഷറീസ് ഓഫീസിൽ ലഭിക്കണം.
ഫോൺ : 0468 2967720.
മീഡിയ അക്കാദമി പ്രവേശന പരീക്ഷ ജൂൺ-22-ന്
കേരള മീഡിയ അക്കാദമിയിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്‌സ് 2024-25 ബാച്ചിന്റെ പ്രവേശന പരീക്ഷ ജൂൺ-22-ന് ഓൺലൈനായി നടക്കും. ജേണലിസം ആന്റ് കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം, പബ്ലിക് റിലേഷൻസ് ആന്റ് അഡ്വർടൈസിങ്ങ് എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകൾക്ക് ഓൺലൈനായി ജൂൺ 15 വരെ അപേക്ഷ സമർപ്പിക്കാം. കോഴ്സ് സംബന്ധിച്ച വിശദ വിവരങ്ങൾ മീഡിയ അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകൾ ഓൺലൈനായി വെബ്സൈറ്റിലൂടെ സമർപ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിഭാഗക്കാർക്ക് 150 രൂപ) ഇ-ട്രാൻസ്ഫർ / ജി-പേ/ ബാങ്ക് മുഖേന അടച്ച രേഖ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.
ഫോൺ: 0484-2422275.
അപേക്ഷ ക്ഷണിച്ചു
ആറന്മുള വാസ്തുവിദ്യാ ഗുരുകുലം ഓഫീസിലേക്ക് ഒരു അക്കൗണ്ട്സ് ക്ലാർക്കിനെ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോൺ :0468-2319740
ഇ-ലേലം
അടൂർ കേരള ആംഡ് പോലീസ് മൂന്ന് ബറ്റാലിയനിൽ സൂക്ഷിച്ചിരിക്കുന്നതും പോലീസ് വകുപ്പിന് ഉപയോഗയോഗ്യമല്ലാത്തതുമായ 15 വർഷം പൂർത്തീകരിച്ച 12 വാഹനങ്ങൾ എംഎസ്റ്റിസി ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ വെബ് സൈറ്റായ www.tsmcecommerce.com ഇ എൽ വി പോർട്ടൽ മുഖേന ജൂൺ 18 ന് രാവിലെ 11 മുതൽ വൈകിട്ട് 4.30 വരെ ഓൺലൈനായി ലേലം നടത്തും. ലേലത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ വെബ്സൈറ്റിൽ നിബന്ധനകൾക്ക് വിധേയമായി പേര് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം.
ഫോൺ : 9447479922.


