കോട്ടയം -
കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ്
കോളജ് ഹോസ്റ്റലിൽ വിദ്യാർഥിനിയെ
മരിച്ചനിലയിൽ കണ്ടെത്തി. രണ്ടാംവർഷ
ഫുഡ് ടെക്നോളജി ബിരുദത്തിന് പഠിക്കുന്ന
തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി
ശ്രദ്ധയെയാണ് (20) വെള്ളിയാഴ്ച രാത്രി
ഒമ്പതോടെ കോളജ് ഹോസ്റ്റലിലെ ഫാനിൽ
തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വിദ്യാർഥിനിയെ സ്വകാര്യ ആശുപത്രിയിൽ
എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം
മോർച്ചറിയിലേക്ക് മാറ്റി.


