കോട്ടയം – കോടാലി കൊണ്ട് വെട്ടി യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചകേസിൽ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ ചമ്പക്കര ചിറക്കൽ ഭാഗത്ത് ഊഴത്തിൽ വീട്ടിൽ മയിൽ എന്ന് വിളിക്കുന്ന സുധീഷ് കുമാർ (36) നെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രിയിൽ വീട്ടിൽ വച്ച് സഹോദരനുമായി വഴക്ക് ഉണ്ടാവുകയും തുടർന്ന് സുധീഷ് കയ്യിൽ കരുതിയിരുന്ന കോടാലി ഉപയോഗിച്ച് സഹോദരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ആയിരുന്നു. ഇവർക്കിടയിൽ കുടുംബവഴക്കിന്റെ പേരിൽ മുൻവൈരാഗ്യം നിലനിന്നിരുന്നു.
വീട്ടുകാരുടെ പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയും ആയിരുന്നു. കറുകച്ചാൽ പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ അനിൽകുമാർ,എസ് ഐ മാരായ അനുരാജ് എം എച്ച്, നജീബ്, സി പി ഓ മാരായ വിവേക്, സുനോജ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു


