പ്ലസ് ടു പരീക്ഷാ ഫലം വന്നതിന് പിന്നാലെ പന്ത്രണ്ടാം ക്ലാസുകാരനെ കാണാതായി

Pathanamthitta
Print Friendly, PDF & Email

തിരുവല്ല: അഴിയിടത്തു ചിറ സ്വദേശിയായ പതിനെട്ടുകാരനെ കാണ്മാനില്ലെന്ന് കാട്ടി രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. അഴിയിടത്തു ചിറ പൈങ്കനമൂട്ടിൽ വീട്ടിൽ ശശി-അമ്പിളി ദമ്പതികളുടെ മകൻ ശിവ ശശിയെ കാണ്മാനില്ലെന്ന് കാട്ടിയാണ്പരാതി നൽകിയത്.

പെരിങ്ങര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ശിവയെ റിസൾട്ട് വന്നതിന് പിന്നാലെ കാണാതാവുകയായിരുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ തിരുവല്ല പോലീസിലോ 9447411088 എന്ന നമ്പരിലോ വിവരം അറിയിക്കണം.

Leave a Reply

Your email address will not be published. Required fields are marked *