തിരുവല്ല റവന്യൂ ടവറിലെ ലിഫ്ടില്‍ ഇത്തവണ വക്കീലന്മാർ കുടുങ്ങി:

Pathanamthitta
Print Friendly, PDF & Email

തിരുവല്ല: റവന്യൂ ടവറിലെ ലിഫ്റ്റില്‍ വീണ്ടും ആള്‍ക്കാര്‍ കുടുങ്ങി. ശനിയാഴ്ച വൈകിട്ട് നാലു മണിയോടെ തിരുവല്ല ബാറിലെ അഭിഭാഷക ആര്‍. രാജലക്ഷ്മി, ക്ലാര്‍ക്ക് അനിത ഷാജി എന്നിവരാണ് കുടുങ്ങിയത്. രണ്ടും മൂന്നും നിലയ്ക്കും ഇടയില്‍ മുക്കാല്‍ മണിക്കൂറോളം നേരം അകപ്പെട്ട ഇവരെ അഗ്‌നിരക്ഷാ സേന എത്തിയാണ് പുറത്തെത്തിച്ചത്.

സാങ്കേതിക തകരാറാണ് പ്രശ്‌ന കാരണമെന്ന് അഗ്‌നി രക്ഷാസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ചയും ആറ് പേര്‍ ലിഫ്ടില്‍ കുടുങ്ങിയിരുന്നു. ഇവരെയും അഗ്‌നി രക്ഷാസേന എത്തിയാണ് രക്ഷപ്പെടുത്തിയത്. അടിക്കടി തകരാറിലാകുന്ന ലിഫ്റ്റ് മാറ്റി സ്ഥാപിക്കുവാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് റവന്യൂ ടവര്‍ ടെനന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *