നിരണം മാർ തോമശ്ലീഹാ തീർഥാടന കേന്ദ്രത്തിൽ ദുക്റാനത്തിരുനാൾ; 19-ാമത് തീർഥാടനം ജൂലൈ 6ന്

Kerala Alappuzha Pathanamthitta
Print Friendly, PDF & Email

നിരണം: വിശുദ്ധ തോമാശ്ലീഹായുടെ പാദസ്പർശത്താൽ അനുഗ്രഹീതമായ നിരണം മാർ തോമ്മാശ്ലീഹാ തീർഥാടന കേന്ദ്രത്തിൽ ദുക്റാനത്തിരുനാളും 19-ാമത് നിരണം തീർഥാടനവും ജൂലൈ രണ്ടു മുതൽ ആറു വരെ നടത്തും.രണ്ടിനു വൈകുന്നേരം 4.30ന് കൊടിയേറ്റ്, അഞ്ചിനു വിശുദ്ധ കുർബാന- പ്രോട്ടോ സിഞ്ചള്ളൂസ് ഫാ. ആന്റണി ഏത്തയ്ക്കാട്ട്.

മൂന്നിനു രാവിലെ എഴിനു വിശുദ്ധ കുർബാന, സന്ദേശം ആർച്ച് ബിഷപ് മാർ തോമസ് തറയിൽ. 12.45നു എടത്വാ ഫൊറോനയിൽ നിന്നുള്ള തീർഥാടനം എത്തിച്ചേരും. ഒന്നിനു എന്താന ഫാ. ഫിലിപ്പ് വൈക്കത്തുകാരൻവീട്ടിൽ. സന്ദേശം റവ.ഡോ. വർഗീസ് പുത്തൻപുരയ്ക്കൽ. തുടർന്നു നേർച്ചക്കഞ്ഞി.

നാലിനു വൈകുന്നേരം അഞ്ചിനു വിശുദ്ധ കുർബാന, സന്ദേശം വികാരി ജനറാൾ റവ.ഡോ. മാത്യു ചങ്ങങ്കരി. അഞ്ചിനു വൈകുന്നേരം അഞ്ചിനു വിശുദ്ധ കുർബാന, സന്ദേശം ഫാ. ജെയിംസ് മാളിയേക്കൽ, രാത്രി ഏഴിനു കലാസന്ധ്യ. ആറിനു രാവിലെ എഴിനു വിശുദ്ധ കുർബാന, സന്ദേശം ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. ഉച്ചകഴിഞ്ഞു ഒന്നിനു ചങ്ങനാശേരി അതിരൂപത യുവദീപ്തി- എസ്എംവൈഎമ്മിന്റെ നേതൃത്വത്തിലുള്ള തീർഥാടനം എത്തിച്ചേരും. എന്താന, സന്ദേശം ഡയറക്ടർ റവ.ഡോ. സാവിയോ മാനാട്ട്, തുടർന്നു നേർച്ചക്കഞ്ഞി. വൈകുന്നേരം മൂന്നിന് കൊടിയിറക്ക്.

റെക്ടർ ഫാ.ജോർജ് മൂലംകുന്നം, ഫാ. ജോർജ് വല്ലയിൽ, ജനറൽ കൺവീനർ കെ പി ജോസഫ്,പബ്ലിസിറ്റി കൺവീനർ ഷിജോ ജോസ് പയ്യപ്പിള്ളി എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *