റാന്നി – അത്തിക്കയം ഭാഗത്ത് പമ്പയാറ്റിൽ കാണാതായ ആളുടെ മൃതദേഹം പത്തനംതിട്ട നിന്നും ഫയർഫോഴ്സ് സ്‌കൂബാ ടീം എത്തി മുങ്ങിയെടുത്തു. ബിജു ( 52 ), ഈട്ടിക്കൽ വീട്, അത്തിക്കയം, വാർഡ് VIII, നാറാണംമൂഴി പഞ്ചായത്ത് എന്നയാളാണ് അപകടത്തിൽ പെട്ടത്. മൃതദേഹം നദിയുടെ അടിഭാഗത്ത് ചെളിയിൽ പുതഞ്ഞ നിലയിലായിരുന്നു.
ബുധനാഴ്ച രാത്രി 9 മണിയോടെയാണ് ആളെ കാണാതായതായി പത്തനംതിട്ട നിലയത്തിൽ സന്ദേശം ലഭിച്ചത്. റാന്നിയിൽ നിന്നും രാത്രി തന്നെ പ്രാഥമിക തിരച്ചിൽ നടത്തിയെങ്കിലും ഇരുട്ട് കാരണം മൃതദേഹം കണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെ പത്തനംതിട്ട നിന്നും സ്‌കൂബാ ടീം എത്തിയാണ് 20 അടിയോളം താഴ്ചയിൽ നിന്നും മൃതദേഹം കണ്ടെടുത്തത്. സ്ക്യൂബാ ടീം അംഗങ്ങളായ സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ കെ.പ്രേംകുമാർ, സി.രമേശ് കുമാർ, ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ ഉദയകുമാർ. റ്റി, ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ ജിത്തു. ബി, സ്പെഷ്യൽ ടാസ്ക്ക് ഫോഴ്സ് അംഗം കെ.കെ. രമാകാന്ത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മൂന്ന് മൃതദേഹങ്ങളാണ് പത്തനംതിട്ട ഫയർഫോഴ്സ് സ്കൂബ ടീം പമ്പയാറ്റിൽ നിന്നും മുങ്ങി കണ്ടെത്തിയത്.
What do you feel about this post?
Like
Love
Happy
Haha
Sad

