ബെംഗളൂരു: എക്സിറ്റ് പോൾ ഫലങ്ങൾക്കുമൊടുവിൽ കർണാടകയിൽ നാളെ വോട്ടെണ്ണൽ നടക്കുകയാണ് . റിക്കോർഡ് പോളിംഗാണ് ഇത്തവണ കർണാടകയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ 73.19 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയതെങ്കിൽപോലും കർണാടക തെരഞ്ഞെടുപ്പ് ചരിത്രത്തിൽ 1952ന് ശേഷമുള്ള ഏറ്റവുമുയർന്ന പോളിംഗ് ശതമാനമാണിത്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് 72.45 ശതമാനമായിരുന്നു പോളിംഗ്.
ബെംഗളൂരു നഗരമേഖലയിൽ ഇത്തവണയും ഏറ്റവും കുറവ് പോളിംഗാണ് രേഖപ്പെടുത്തിയത്. 55% ആയിരുന്നു അത്. വോട്ടെടുപ്പിന് ശേഷം പത്ത് എക്സിറ്റ് പോൾ ഫലങ്ങളാണ് പുറത്ത് വന്നത്. ഇതിൽ അഞ്ചും കർണാടകയിൽ തൂക്ക് നിയമസഭയാകും എന്ന് പ്രവചിക്കുന്നത്. ഇതിൽ നാലെണ്ണം കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും എന്നാണ് പറയുന്നത്.
ഒരു എക്സിറ്റ് പോൾ സർവേകൾ ചിലതൊക്കെ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് പറയുന്നു. നാല് എക്സിറ്റ് പോൾ ഫലങ്ങൾ കോൺഗ്രസിന് അധികാരം പ്രവചിക്കുന്നു. ന്യൂസ് നേഷൻ സർവേ മാത്രമാണ് ബിജെപി കേവലഭൂരിപക്ഷം നേടി അധികാരത്തിൽ വരുമെന്ന് പ്രവചിക്കുന്നത്. എന്തായാലും നാളെ കർണാടക ഇലക്ഷൻ വാർത്തകൾക്കായി കാതോർക്കാം.
അതിനിടെ കർണാടകയിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥികളെ റിസോർട്ടുകളിലേക്ക് മാറ്റുന്നതായി റിപ്പോർട്ട് ഉണ്ട്. !!


