വയനാട് – ഇലക്ട്രിക്കൽ ജോലിക്കിടെ യുവാവ് ഷോക്കേറ്റു മരണപ്പെട്ടു. പടിഞ്ഞാറത്തറ കാപ്പിക്കളം കുന്നത്ത് വീട്ടിൽ അഖിൽ കെ ലാലു 29 ആണ് മരണപ്പെട്ടത്. പടിഞ്ഞാറത്തറ ആലുകണ്ടിയിലെ ഒരു വീട്ടിൽ ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ ഇലക്ട്രിക്കൽ ജോലി ചെയ്യുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. അച്ഛൻ – ലാലു, ‘അമ്മ – ബിന്ദു , സഹോദരൻ – അമൽ


