വികസന ഫോട്ടോഗ്രാഫി മത്സരം
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം എന്റെ കേരളം 2023 പ്രദര്‍ശന വിപണന സേവന മേളയോട് അനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വികസന ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളാണ് ഫോട്ടോഗ്രാഫിയില്‍ പകര്‍ത്തേണ്ടത്. ഫോട്ടോ, പേര്, വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ prdcontest2023@gmail.com എന്ന മെയിലിലേക്ക് അയയ്ക്കണം. അവസാന തീയതി മേയ് 18. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ഫലകവും സമ്മാനമായി നല്‍കും.


