മരം മുറിക്കുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീണ മരംവെട്ടുകാരൻ മരിച്ചു

Pathanamthitta

അടൂർ: മരം മുറിച്ചു താഴെയിറക്കുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീണ് മരം വെട്ടുകാരൻ മരിച്ചു. നഗരസഭ 16ാം വാർഡിൽ പറക്കോട് മറ്റത്തുകിഴക്കതിൽ ഹസീനയുടെ വീട്ടിലെ കിണറ്റിലാണ് മരംവെട്ടു തൊഴിലാളിയായ ഏഴംകുളം പുതുമല ശ്രീനിലയത്തിൽ പി.എ. സുരേഷ് (50) വീണത്. ഹസീന ബീവിയുടെ വീട്ടുമുറ്റത്തു നിന്നിരുന്ന പ്ലാവ് മുറിക്കുന്നതിനിടെയാണ് സംഭവം. മരം മുറിച്ചു വടം കെട്ടി ഇറക്കുന്നതിനിടയിൽ ബാലൻസ് തെറ്റി തൊട്ടടുത്തുള്ള കിണറ്റിലേക്ക് തെറിച്ചു വീഴുകയായിരുന്നു. സ്ഥലത്ത് എത്തിയ ഫയർ ആൻഡ് റെസ്‌ക്യൂ സംഘം ഓഫീസർ ദീപേഷിനെ കിണറ്റിലിറക്കി ഹൂക്ക് ഉപയോഗിച്ച് സുരേഷിന്റെ മൃതദേഹം സേനാംഗങ്ങളുടെ സഹായത്തോടെ പുറത്തെത്തിക്കുകയായിരുന്നു.

ഭാര്യ: ശ്യാമള. മക്കൾ: പരേതനായ സന്ദീപ്, സന്ധ്യ. മരുമകൻ: നെൽസൺ ഫ്രാൻസിസ്. സംസ്‌കാരം തിങ്കളാഴ്ച 11ന് വീട്ടുവളപ്പിൽ.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വേണുവിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ അജിഖാൻ, ഗിരീഷ്, ഫയർ ഓഫീസർമാരായ ഷിബു വി. നായർ, എം.സി. അജീഷ്., മുഹമ്മദ്, രാജീവ്, ഹോം ഗാഡ് മോനച്ചൻ എന്നിവരാണ് മൃതദേഹം പുറത്തെടുത്തത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *