കുമ്പനാട്: ചരിത്ര പ്രസിദ്ധമായ കാളിയാങ്കൽ ഏഴുമാലി കുടുംബ യോഗത്തിന്റെ വാർഷിക സമ്മേളനവും പൊതു യോഗവും 13ന് രാവിലെ 9.30 മുതൽ കുമ്പനാട് ശാലേം മാർത്തോമ്മാ പള്ളിയുടെ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. മലങ്കര ഓർത്തഡോക്സ് സഭയുടെ മുൻ യുവജന വിഭാഗം വൈസ് പ്രസിഡന്റ് റവ മാത്യു ടി ജോൺ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എം ജി വർഗീസ് അദ്ധ്യക്ഷത വഹിക്കുമെന്ന് സെക്രട്ടറി ഫിലിപ്പ് എൻ തോമസ് അറിയിച്ചു.


