റീൽസ് മത്സരം റീൽസ് മത്സരം

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികം എന്റെ കേരളം 2023 പ്രദർശന വിപണന സേവന മേളയോട് അനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ റീൽസ് മത്സരം സംഘടിപ്പിക്കുന്നു. സംസ്ഥാന സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി 30 സെക്കന്റ് ദൈർഘ്യമുള്ള റീൽസ് തയാറാക്കണം. വികസന ദൃശ്യങ്ങൾ പകർത്തുകയോ, സർക്കാരിന്റെ വികസന നേട്ടങ്ങളെക്കുറിച്ച് സംസാരിക്കുകയോ ആകാം. റീൽസ്, പേര്, വിലാസം, മൊബൈൽ നമ്പർ എന്നിവ prdcontest2023@gmail.com എന്ന മെയിലിലേക്ക് അയയ്ക്കണം. അവസാന തീയതി മേയ് 18. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 5000, 3000, 2000 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ഫലകവും സമ്മാനമായി നൽകും.

Leave a Reply

Your email address will not be published. Required fields are marked *