ഉണ്ണികൃഷ്ണന്റെ പ്രവര്‍ത്തിക്കാത്ത കടമുറിക്ക് ഭീമമായ വാട്ടര്‍ബില്‍; ഒഴിവാക്കി കൊടുക്കണമെന്ന് ആരോഗ്യമന്ത്രിയുടെ ഉത്തരവ്

Kerala Pathanamthitta
Print Friendly, PDF & Email

തിരുവല്ല – എന്നെ കൊണ്ട് ഒരു നിവൃത്തിയുമില്ല സാറേ…, കരുതലും കൈത്താങ്ങും തിരുവല്ല താലൂക്ക്തല അദാലത്തില്‍ എത്തി നിറകണ്ണുകളോടെ ഉണ്ണികൃഷ്ണന്‍ നായര്‍ ഇത് പറഞ്ഞപ്പോള്‍ വിഷമിക്കേണ്ട പരിഹാരമുണ്ടാക്കാമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജിന്റെ വാക്കുകള്‍.

ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയില്‍ തിരുമൂലപുരത്തുള്ള പ്രവര്‍ത്തിക്കാത്ത കടമുറിക്ക് ഭീമമായ തുകയാണ് വാട്ടര്‍ബില്‍ വന്നത്. കൊറോണ ബാധിച്ച് മകന്‍ മരിച്ച ആഘാതത്തിലുള്ള ഉണ്ണികൃഷ്ണന് മറ്റ് വരുമാനമാര്‍ഗങ്ങളൊന്നും തന്നെയില്ല. ഭീമമായ വാട്ടര്‍ ബില്‍ ഉണ്ണികൃഷ്ണനെ സംബന്ധിച്ചിടത്തോളം വലിയ ബുദ്ധിമുട്ടാണ്. ഉണ്ണികൃഷ്ണന്റെ പരാതി അനുഭാവപൂര്‍വം പരിഗണിച്ച ആരോഗ്യമന്ത്രി അടയ്ക്കേണ്ട തുക ഒഴിവാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *