ബെംഗളുരു – കർണാടക പോലീസിന്റെ അകമ്പടി ചെലവ് കുറക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളിയതോടെ കേരളത്തിലേക്ക് വരുന്നില്ലെന്ന് അബ്ദുൽ നാസർ മദനി. ഇത്രയും ഭീമമായ തുക ആവശ്യപ്പെടുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കും. കരുതൽ തടങ്കലിലുളളയാൾക്ക് ഈ തുക കണ്ടെത്താനാകില്ലെന്നും മഅദനി വ്യക്തമാക്കി. സുരക്ഷാ ചെലവ് എന്ന പേരിൽ ഇത്രയും തുക വാങ്ങുന്നത് അനീതിയാണെന്ന് മഅദനിയും കുടുംബവും പറഞ്ഞു. മദനിയുടെ കേരള സന്ദർശനത്തിന് സുരക്ഷ ഒരുക്കാനായി 60 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കർണാടക സർക്കാർ അറിയിച്ചിരുന്നു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

