പാറമടക്കുളത്തിൽ മുങ്ങി മരിച്ച യുവാവിന്റെ മൃതദേഹം മുങ്ങി എടുത്തത് 40 അടി താഴ്ചയിലെ ചെളിയിൽ നിന്ന്

Kerala Pathanamthitta

മല്ലപ്പള്ളി: ഓട്ടിസം ബാധിച്ച യുവാവ് ഇന്ന് രാവിലെ പാറമടയിലെ വെള്ളക്കെട്ടിൽ വീണു മരിച്ചു. പാടിമൺ എന്തനോലിക്കൽ വീട്ടിൽ ബാബുവിന്റെയും ലിസിയുടെയും മകൻ സോനു ബാബു (27) ആണ് മരിച്ചത്. കാട്ടാമല പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് ഇന്ന് രാവിലെ ഒമ്പതരയോടെ അബദ്ധത്തിൽ വീണു മുങ്ങിപ്പോവുകയായിരുന്നു. തിരുവല്ല അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.എസ്. അജിത് കുമാറിന്റെ നേതൃത്വത്തിൽ തിരുവല്ല അഗ്‌നി രക്ഷാ നിലയത്തിലെ സേനാംഗങ്ങളും സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ എസ്. രഞ്ജിത്തിന്റെ നേതൃത്വത്തിൽ ജില്ലാ സ്‌ക്യൂബാ ടീമും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ലഭിച്ച സ്ഥലത്ത് 40 അടി താഴ്ച ഉണ്ടായിരുന്നു. അടിയിൽ ചെളി ആയിരുന്നതിനാലും അടിത്തട്ട് കാണാൻ പറ്റാതിരുന്നതിനാലും തെരച്ചിൽ ദുഷ്‌ക്കരമായിരുന്നു. സ്‌കൂബ ഡൈവേഴ്‌സ് ആയ സി.രമേശ് കുമാർ, ആർ.എസ്.രാഗേഷ്, എസ്.അസീം, കെ.കെ. രമാകാന്ത് എന്നിവരാണ് തെരച്ചിൽ നടത്തിയത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *