സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ജില്ലയിലെ CRPF ജവാൻമാരുടെ സൈനിക കൂട്ടായ്മയായ സഹ്യാദ്രി സോൾജിയേഴ്സും – ശ്രീ .അയ്യപ്പാ മെഡിക്കൽ കോളേജ് വടശ്ശേരിക്കരയും – മലയാലപ്പുഴ ഗ്രാമ പഞ്ചായത്തും സംയുക്‌തമായി 26 ആം തിയതി 10 മണി മുതൽ മലയാലപ്പുഴ കമ്മ്യൂണിറ്റി ഹാളിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വടശ്ശേരിക്കരയിൽ പ്രവർത്തിച്ചു വരുന്ന ശ്രീ അയ്യപ്പാ മെഡിക്കൽ കോളേജിലെ വിഗദ്ധരായ ഡോക്ടർമാർ പങ്കെടുത്ത ഈ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രജാ പി നായർ നിർവ്വഹിച്ചു

Genaral medicin, Dental, pediatrics, ENT , Surgery Orthopaedic വിഭാഗങ്ങളിൽ നിന്നും ഡോക്ടർമാര് ഉണ്ടായിരുന്നു , ചടങ്ങിൽ സഹ്യാദ്രി സോൾജിയേഴ്സ് CRPF കൂട്ടായ്മയുടെ പ്രസിഡന്റ ശ്രീ ദിലീപ് കുമാർ ചടങ്ങിൽ ആശംസ പ്രസംഗം നടത്തി , ട്രഷറാർ ഷാജി ദാനിയേൽ നന്ദി പറഞ്ഞു, സഹ്യാദ്രി സോൾജിയേഴ്സ് എന്ന കുട്ടായ്മയിലെ 15 ഓളം അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *