വന്ദേഭാരത്.. ഭാരത്തെ ഭാരത് ; സിപിഎം സൈബർ ആക്രമണത്തിനു മറുപടിയുമായി രൂപേഷ് പന്ന്യൻ

Gadget Kerala
Print Friendly, PDF & Email

കേരളത്തിൽ വന്ദേഭാരത് ട്രെയിൻ വന്നതിനെ പിന്തുണച്ച് ഫേസ്ബുക്കിൽ കവിത പങ്കുവെച്ച സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രന്റെ മകൻ രൂപേഷ് പന്ന്യനെതിരെ സിപിഎം സൈബർ ആക്രമണം. ‘വന്ദേ ഭാരത് വരട്ടെ ഭാരത്’ എന്ന തലക്കെട്ടിൽ ഫേസ്ബുക്കിൽ അദ്ദേഹം കുറിച്ച കവിത വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് രൂപേഷിനെതിരെ സൈബർ ആക്രമണമുണ്ടായിരിക്കുന്നത്.

എന്നാൽ ഇപ്പോൾ സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് രൂപേഷ്. ‘
https://www.facebook.com/photo.php?fbid=5538172299620949&set=pb.100002847017956.-2207520000.&type=3
വന്ദേ ഭാരതിനെ നോക്കി വരട്ടെ ഭാരത് എന്നു പറഞ്ഞതിന് എന്നോട് കുറുമ്പ് കാട്ടിയ മുഖപുസ്തക കൂട്ടുകാർക്ക് …

ആകാശം മുട്ടേ വളരാനായി കമ്യൂനിസ്റ്റായതല്ല ഞാൻ…
ആകാശം മുട്ടേ വളരാനാണെങ്കിൽ സ്ഥാനമാനങ്ങൾക്കായി കമ്മുണിസ്റ്റായവരുടെ കൂട്ടത്തിലിറങ്ങി നടന്നാൽ മതിയായിരുന്നു….

ശരിയെന്ന് തോന്നുന്നത് പറയുമ്പോഴും…
തെറ്റെന്ന് പറയുന്നതൊരിക്കലും കേൾക്കാതിരുന്നിട്ടില്ല …

രാഹുൽ ഗാന്ധിയിലെ
ചങ്കൂറ്റത്തെ ഇഷ്ടപ്പെട്ടുന്നതുകൊണ്ട് ഞാനൊരിക്കലും ഒരു കോൺഗ്രസ്സ്കാരനാകില്ല….

അരവിന്ദ് കേജരിവാളിലെ ഭയമില്ലായ്മയിലേക്ക് എത്തി നോക്കുന്നതു കൊണ്ട് ഞാൻ ഒരു ആം ആദ്മിക്കാരനുമല്ല …

രാമായണവും മഹാഭാരതവും പുരാണങ്ങളും ഇഷ്ടപ്പെടുന്നുവെന്നതു കൊണ്ട് ഞാനൊരു ബി.ജെ.പിക്കാരനുമല്ല…

മത ചിന്ത മനസ്സിനെ
കീഴടക്കാത്തതു കൊണ്ട്
ഞാനൊരു വർഗ്ഗീയ വാദിയുമല്ല….

ഈശ്വര ചിന്ത മനസ്സിൽ തീരെ ഇല്ലാത്തതു കൊണ്ട് നിരീശ്വരവാദിയായ ഞാൻ രാമായണവും മഹാഭാരതവും
ഗീതയും ഖുറാനും ബൈബിളും വായിക്കാതിരുന്നിട്ടുമില്ല…

ദൈവ വിശ്വാസം തീരെയില്ലാത്ത വീട്ടിൽ പിറന്നത് കൊണ്ട് വിശ്വാസത്തെ ഒരിക്കലും നിന്ദിക്കാറുമില്ല…

ദൈവ വിശ്വാസമില്ലാത്ത വീട്ടിൽ പിറന്നതു കൊണ്ടല്ല ഞാനൊരു കമ്മ്യൂണിസ്റ്റായത്..

സ്വന്തം വീട്ടിലുള്ളവർ തിരഞ്ഞെടുത്ത പാർട്ടിയും പ്രത്യയശാസ്ത്രവും നന്മയുടേതാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ട്
തന്നെയാണ്
ഞാൻ കമ്മൂണിസ്റ്റായത്:…

ശരിയെന്ന് തോന്നുന്നതിനെ
മുറുകെ പിടിക്കുമ്പോഴും തെറ്റെന്ന് ബോധ്യമായാൽ തിരുത്തുന്നതിന് സങ്കോചമില്ലാത്ത ഒരു തലമുറയാണ് നമുക്ക് ആവശ്യം…

പക്ഷെ ശരിയും തെറ്റും തിരിച്ചറിയാൻ ജാതിയേയും നിറത്തേയും ഇസത്തേയും നേതാക്കളെയും നോക്കുന്ന ഒരു തലമുറ മുന്നിൽ വന്നു നിൽക്കുന്നു എന്നതും കാലം കൊണ്ടുവന്ന മാറ്റമായിരിക്കാം…

കണ്ണുരുട്ടി നടക്കുന്ന നേതാക്കൾക്ക് മുന്നിൽ തല താഴ്ത്തി നടക്കുന്ന ഒരു തലമുറയുടെ പ്രതിനിധികളാവരുത് നമ്മൾ…..

ശരിക്കു നേരെ മാത്രം തിരിച്ചുപിടിച്ച കണ്ണാടിയിലായിരിക്കണം നമ്മൾ നമ്മളെ കാണേണ്ടത്….

അല്ലാത്തപക്ഷം അത് വരുംതലമുറയോട് ചെയ്യുന്ന തിരുത്താനാവാത്ത തെറ്റായി മാറും …

വന്ദേ ഭാരതിനെ കുറിച്ച്
ഞാനെഴുതിയതിനെ വിമർശിച്ചവരുടെ
പ്രതികരണങ്ങളിലെ നല്ല വശങ്ങൾ സ്നഹത്തോടെ… പൂർണ്ണമനസ്സോടെ ഉൾക്കൊള്ളുന്നു…..

ഞാനെന്നും
കമ്മ്യൂണിസ്റ്റായിരിക്കും…

കമ്മ്യൂണിസ്റ്റാകുക എന്നത്
ചുവന്ന കൊടിയുടെ കീഴിൽ
തല താഴ്ത്തി നിന്ന്
അണിചേരുക എന്നല്ല …

മറിച്ച്
ചങ്കൂറ്റത്തോടും
ധീരതയോടും
സത്യത്തിന് വേണ്ടി പൊരുതുക എന്നതു കൂടിയാണ്…

(ഞാനെന്ന പദം
ഉപയോഗിക്കാനിഷ്ടപ്പെടാറില്ലെങ്കിലും എന്നെ കുറിച്ചുള്ള
ചോദ്യങ്ങൾക്കുത്തരത്തിനായി
ഞാനെന്നല്ലാതെ എനിക്ക്
മുന്നിൽ മറ്റൊരു പദമില്ല)

Leave a Reply

Your email address will not be published. Required fields are marked *