ആദ്യകാല സിനിമാ നായകനടൻ വി.ടി. ജോസഫ് അന്തരിച്ചു

Cinema

തിരുവനന്തപുരം: ആദ്യകാല മലയാള സിനിമാ നടനായിരുന്ന കണ്ണമ്മൂല വെള്ളൂക്കുന്നേൽ വി.ടി ജോസഫ് അന്തരിച്ചു. കോട്ടയം അരുവിത്തുറ വെള്ളൂക്കുന്നേൽ തെക്കുംഭാഗത്ത് കുടുംബാംഗമാണ്. വെള്ളൂക്കുന്നേൽ അപ്പച്ചൻ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം അനിൽ കുമാർ എന്ന പേരിലാണ് സിനിമയിൽ അഭിനയിച്ചത്. പ്രേംനസീർ നായകനാകുന്നതിനു മുമ്പ് തന്നെ അദ്ദേഹം നായക വേഷത്തിൽ മലയാള സിനിമയിൽ അഭിനയിച്ചു.

1954-ൽ കെ വി കോശി നിർമ്മിച്ച പുത്രധർമ്മം എന്ന സിനിമയിലൂടെയാണ് അദ്ദേഹം ചലച്ചിത്ര രംഗത്ത് ചുവടുറപ്പിക്കുന്നത്. ലക്ഷ്മീബായി, നാണുക്കുട്ടൻ, ടി ർ ഓമന, ബഹദൂർ, തിക്കുറിശ്ശി തുടങ്ങിയവർ ചിത്രത്തിൽ അഭിനയിച്ചു. 1957-ൽ പി കെ സത്യപാൽ നിർമിച്ച മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തിൽ സത്യനൊപ്പവും അദ്ദേഹം അഭിനയിച്ചു. ചെന്നൈയിലെ കോളേജ് പഠന കാലത്താണ് ജോസഫ് സിനിമയിലേക്ക് ചുവടുവകൾ വയ്‌ക്കുന്നത്. വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് സിനിമ ജീവിതത്തിൽ നിന്ന് പാതി വഴിയിൽ പിന്തിരിഞ്ഞു. 20 വർഷത്തോളം തിരുവനന്തപുരത്താണ് അദ്ദേഹം താമസിച്ചത്. ഭാര്യ: സരള, മക്കൾ: ബിജു, ജൂഡി, ചിത്ര. മരുമക്കൾ: മോനിക്ക, പരേതനായ ജോയി, വർഗീസ് കടവിൽ. തിങ്കളാഴ്ച രാവിലെ കണ്ണമ്മൂലയിലെ വസതിയിൽ മൃതദേഹം എത്തിച്ചു. സംസ്‌കാരം വൈകിട്ട് മൂന്നിന് പട്ടം സെയ്ന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ നടക്കും.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *