കൊച്ചി ; വിഷുസദ്യ കഴിച്ചെന്നാരോപിച്ച് മമ്മൂട്ടിയുടെ സഹോദരിയുടെ മകനും , നടനുമായ
അഷ്കർ സൗദാന് തീവ്ര ഇസ്ലാമിസ്റ്റുകളുടെ ഭീഷണി . ഡിഎൻ എ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ അഷ്കർ പങ്ക് വച്ചത് . ഇതിനു പിന്നാലെയാണ് തീവ്ര ഇസ്ലാമിസ്റ്റുകൾ അഷ്കറെ വിമർശിച്ച് രംഗത്തെത്തിയത് . ഒരു നേരത്തേ നിസ്കാരം പോലും മുടക്കാത്ത , ഒരു നോമ്പ് പോലും മുടക്കാത്ത മമ്മൂട്ടിയുടെ പെങ്ങളുടെ മകനാണോ നീ , നിന്റെ പടം ഞങ്ങൾക്ക് കാണേണ്ട മതിയായി , നിന്നെ ചാട്ടവാറിന് അടിക്കണം , നോമ്പിനാണോ ഇങ്ങനെ ചോറ് വാരി കഴിക്കുന്നത് ‘ തുടങ്ങി ആക്ഷേപിക്കും വിധത്തിലുള്ള കമന്റുകളും വീഡിയോയ്‌ക്ക് താഴെ വരുന്നുണ്ട് .
അതേസമയം വളരെ വിഷമം തോന്നിയ കമന്റ്സ് ആണ് ഇതൊക്കെയെന്ന് അഷ്കർ സൗദാൻ പ്രതികരിച്ചു .
https://www.facebook.com/photo/?fbid=634041301870597&set=a.165513015390097‘
സിനിമയിൽ രാത്രി പകൽ കാണിക്കുകയും പകൽ രാത്രി കാണിക്കുന്ന ടെക്നോളജി ഉണ്ട് എന്ന് മനസിലാക്കാൻ ഉള്ള അറിവ് ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ ഉള്ള ചിന്തകൾ പലർക്കും ഉണ്ടായത് . ഇത് ഏത് ടൈം ആണ് എടുത്തത് എന്ന് അറിയാതെ മോശം ആയി പറയുന്നവർ ശ്രെദ്ധിക്കുക . വിഷു പ്രോഗ്രാം , ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടേൽ ക്ഷമ ചോദിക്കുന്നു . സിനിമയിൽ ജാതിയും മതവും രാഷ്‌ട്രിയവും ഇല്ല എല്ലാവരും ഒരേ പോലെ ആണ് ഒരു കുടുംബം – എന്നാണ് അഷ്കർ സൗദാന്റെ കുറിപ്പ്.


