റാന്നി – വെച്ചൂച്ചിറയിൽ വിദ്യാർത്ഥി അടക്കം നാല് പേരെ കടിച്ച തെരുവ്‌നായയെ ചത്ത നിലയിൽ കണ്ടെത്തി. നായയുടെ ശരീരം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. നായക്ക് പേ വിഷബാധ ഉണ്ടോ എന്ന് പരിശോധിക്കും. ഈ നായ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന മറ്റ് നായകളേയും മറ്റ് മൃഗങ്ങളെയും കടിച്ചിരിക്കാൻ സാധ്യതയുണ്ട്. അതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കുകയും മൃഗങ്ങൾ അസാധാരണമായി പെരുമാറുന്നതോ, ചത്തനിലയിൽ കാണപ്പെടുന്നതോ ആയ സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ വെച്ചൂച്ചിറ സി എച്ച് സി അധികൃതരെ അറിയിക്കണം. വെച്ചൂച്ചിറ നിവാസികൾ അടിയന്തിര ശ്രദ്ധയും ജാഗ്രതയും പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

