മലപ്പുറം ; കരാറടിസ്ഥാനത്തിൽ വാഹനം ; ദർഘാസ് ക്ഷണിച്ചു

Kerala Malappuram

മലപ്പുറം – ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലെ ഔദ്യോഗികാവശ്യങ്ങൾക്കായി 2025 മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് വാഹനം കരാർ അടിസ്ഥാനത്തിൽ നൽകുന്നതിന് ദർഘാസ് ക്ഷണിച്ചു. മഹീന്ദ്ര ബൊലീറോ/ മാരുതി എർട്ടിഗ/ ഹോണ്ട അമേസ്/ടാറ്റ നെക്സോൺ/ ഹ്യുണ്ടായി ഐ20 തുടങ്ങിയ ഗണത്തിൽ വരുന്ന വാഹനങ്ങളാണ് ആവശ്യമുള്ളത്. ജൂൺ 29 ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി മലപ്പുറം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ദർഘാസ് ഫോറം നിശ്ചിത എഗ്രിമെന്റും നിരതദ്രവ്യവും ഉൾപ്പടെ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0483 273 21 21.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *