നിർത്തിയിട്ട ലോറിയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

India
Print Friendly, PDF & Email

കോയമ്പത്തൂർ – കേരളത്തിൽ നിന്നും തമിഴ്നാട് തിരുച്ചിറപള്ളിയിലേക്ക് വന്ന ലോറിയിലെ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനാപുരം തലവൂർ കുരാനൂറ്റാണിയിൽ വീട്ടിൽ ഉണ്ണി എന്ന രാധാകൃഷ്‌ണപിളള (47) യാണ് മരിച്ചത്. തമിഴ്‌നാട് – കേരള അതിർത്തിയിലെ നടുപ്പുണി ചെക്ക് പോസ്റ്റിൽ ലോറി നിർത്തിയിട്ടതിന് ശേഷം ലോറിയുടെ പുറത്ത് കയറ് കെട്ടിയാണ് ജീവനൊടുക്കിയത്. രാവിലെ അതുവഴി വന്ന യാത്രക്കാരാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കുടുംബ പ്രശ്നം കാരണം ഫേസ്ബുക്കിൽ ലൈവ് ഇട്ട ശേഷമാണ് ഇയാൾ ജീവനൊടുക്കിയത്. കൊല്ലത്തെ മെറ്റസോൺ ട്രാൻസ്പ്പോർട്ട് കമ്പനിയിൽ ഡ്രൈവറായ ഇയാൾ തിരിച്ചിറപ്പളളിയിലെ ഡാൽമിയ സിമൻ്റ് കമ്പനിയിലേക്ക് ലോഡുമായി എർണാകുളത്ത് നിന്നുമാണ് പുറപ്പെട്ടത്.നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ വടക്കിപാളയം പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പൊള്ളാച്ചി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. നാട്ടിലുള്ള ബന്ധുക്കൾ എത്താൻ വൈകിയതിനാൽ പോസ്റ്റ് മോർട്ടനടപടികൾ ഇന്ന് പൂർത്തീകരിച്ച് മ്യതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു. ഭാര്യ. ദീപാ കുമാരി. മക്കൾ.അനന്ദു ശങ്കർ, ആർച്ചാ ശങ്കർ

Leave a Reply

Your email address will not be published. Required fields are marked *