ജെഎൻയുവിലെ ഇടത് – ജിഹാദി സംഘടനകളുടെ പ്രവർത്തകർ മാത്രമാണോ പാറ്റകൾ ?

India

ന്യൂഡൽഹി:- രാജ്യ തലസ്ഥാനത്തെ പാറ്റകളുടെ ആദ്യ പ്രതിഷേധം തന്നെ പാളി. ജന്തർമന്തറിലെ പ്രതിഷേധത്തിൽ സ്വന്തം പണം ചെലവാക്കി പാറ്റകൾ കൂട്ടത്തോടെ പറന്നെത്തും എന്നായിരുന്നു സിജെപി വക്താക്കൾ അവകാശപ്പെട്ടിരുന്നത്. ജെഎൻയുവിൽ നിന്നുള്ള എസ്എഫ്ഐ, എംഎസ്എഫ്, എഐഎസ്ഫ്, ബിഎപിഎസ്എ, ഐസ തുടങ്ങിയ വിദ്യാ‍ർത്ഥി സംഘടനയിൽ നിന്നുള്ള ഏതാനും പേ‍ർ എത്തിയതൊഴിച്ചാൽ ദില്ലി സമ്മേളനത്തിൽ കാര്യമായ ചലനം ഉണ്ടാക്കാൻ പാറ്റകൾക്കായില്ല. ഏതാനും മലയാള മാദ്ധ്യമങ്ങൾ ഒഴിച്ചാൽ ദേശീയ മാദ്ധ്യമങ്ങളോ പ്രാ​​​ദേശിക മാദ്ധ്യമങ്ങളോ പാറ്റകളെ മൈൻഡ് ചെയ്തില്ല എന്നതും ശ്രദ്ധേയം. അതിനാൽ തന്നെ വലിയൊരു വാ‍ർത്താ തരംഗം സൃഷ്ടിക്കാനും ഇവ‍ർക്കായില്ല.

ജന്ത‍ർമന്തറിലെ പരിപാടിയിലൂടെ സിജെപി ക്ക് പിന്നിൽ ആരാണെന്ന് മനസ്സിലാക്കാനും പൊതുസമൂഹത്തിന് സാധിച്ചിട്ടുണ്ട്. പാറ്റകളായി രൂപം മാറിയത് ജെഎൻയുവിലെ ഇടത് – ജിഹാദി സംഘമാണ് എന്നും വ്യക്തമായി. സ്വന്തം സംഘടനയിൽ വിശ്വാസം നഷ്ടപ്പെട്ട് മുഖം മൂടിയണിഞ്ഞ് പാറ്റകൂട്ടമായി പരിണമിക്കുകയായിരുന്നു ഇവ‍ർ. ഏതാനും മലയാളി വിദ്യാ‍ത്ഥികളും ജന്തർമന്തറിൽ ഉണ്ടായിരുന്നു. പാറ്റ പാർട്ടി എത്ര ദിവസം നിലനിൽക്കുന്നമെന്നതിനറെ സൂചന കൂടിയാണ് ആളുകളുടെ കുറവ്.

ഇവരുടെ സോഷ്യൽ മീഡിയയിലെ ഫോളോവേഴ്സിന്റെയും ലൈക്കിന്റെയും എണ്ണം നോക്കി ഇത് ബിജെപിക്ക് മുകളിൽ പാറി പറക്കും എന്ന് പ്രവചിച്ചവരും വാ‍ർത്തകൾ പടച്ചു വിട്ടവരുമുണ്ട്. ഇന്ന് രാവിലെയാണ് പാറ്റാ പാർട്ടിനേതാവ് അഭിജിത് ദീപ്കെ അമേരിക്കയിൽ നിന്നും പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയത്. സമാധാനപരമായ പ്രതിഷേധമായിരിക്കുമെന്ന ഉറപ്പിന്മേലാണ് പ്രതിഷേധത്തിന് ഡൽഹി പോലീസ് അനുമതി നൽകിയത്. പ്രതിഷേധം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ജന്തർ മന്ദറിൽ സുരക്ഷ ശക്തമാക്കിയിരുന്നു. എന്നാൽ ആളുകൾ ഇല്ലാത്തതിനാൽ പൊലീസിനും ജോലി എളുപ്പമായി. അഭിജിത് ദീപ്കെ അമേരിക്കയിൽ നിന്നും ഡീപോർട്ട് ചെയ്തതാണെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്.

ചിത്രങ്ങൾ കടപ്പാട് – ഹിന്ദുസ്ഥാൻ ടൈമ്സ്

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *