മുപ്പതോളം കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു

Crime

അടൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ ജില്ലാ പോലീസ് മേധാവിയുടെ ശിപാര്‍ശയിന്‍ മേല്‍ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവിന്‍ പ്രകാരം ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഏനാദിമംഗലം കുന്നിട ഉഷാഭവനം ഉമേഷ് കൃഷ്ണന്‍ (38) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലിനായി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.

ഇയാള്‍ മുപ്പതില്‍പ്പരം കേസുകളില്‍ പ്രതിയാണെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് അറിയിച്ചു. കേസുകളില്‍ ഏറെയും അടിപിടി, ഭീഷണി, സംഘം ചേര്‍ന്നുള്ള ആക്രമണം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, കുറ്റകരമായ നരഹത്യാശ്രമം, തട്ടിക്കൊണ്ടുപോയി കവര്‍ച്ച, ഭീഷണിപ്പെടുത്തി കവര്‍ച്ച, കഞ്ചാവിന്റെ ഉപയോഗം, ഹാഷിഷ് ഓയിലിന്റെ ഉപയോഗം, സ്‌കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വില്‍പ്പന, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യാപകമായി കഞ്ചാവ് കടത്ത്, ഭിന്നശേഷിക്കാരിയെ ലൈംഗികമായി പീഡിപ്പിക്കല്‍, കാപ്പ നിയമലംഘനം, മദ്യപിച്ച് വാഹനം ഓടിക്കല്‍, പൊതുസ്ഥലത്ത് കലഹം ഉണ്ടാക്കല്‍ തുടങ്ങിയവയാണ്.

2023 ല്‍ ഇയാള്‍ക്കെതിരെ കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കല്‍ നടപ്പാക്കിയിരുന്നു. ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ ആന്ധ്രാപ്രദേശിലേക്ക് കടക്കുകയും അവിടെയും ലഹരിമരുന്ന് കച്ചവടം നടത്തുകയും പിടിക്കപ്പെട്ട് ഒരു വര്‍ഷത്തോളം ജയില്‍വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് നാട്ടിലെത്തിയ ഇയാള്‍ കഴിഞ്ഞ ജനുവരിയിലും ലഹരി മരുന്നു കേസില്‍ ഉള്‍പ്പെട്ടിരുന്നു. തുടര്‍ച്ചയായി അടിപിടി അക്രമം ലഹരിമരുന്ന് കച്ചവടം മുതലായവ നടത്തി വന്ന ഇയാളെ കാപ്പ നിയമം ഉപയോഗിച്ച് കരുതല്‍ തടങ്കലില്‍ ആക്കണമെന്ന് ജില്ലാ പോലീസ് മേധാവി ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കരുതല്‍ തടങ്കലില്‍ ആക്കിയിട്ടുള്ളത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *