കൊല്ലം – മൂന്നുദിവസമായി കൊട്ടിയം ഡോൺ ബോസ്കോ കോളേജ് കേന്ദ്രീകരിച്ച് നടന്നുവന്നിരുന്ന കേരള സോഷ്യൽ വർക്ക് കോൺഗ്രസ് സമാപിച്ചു. ദേശീയ കോൺഫറൻസിൽ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവൽക്കരണത്തിൽ സർക്കാർ- സർക്കാരിതര സംവിധാനങ്ങളോടൊപ്പം കലാലയങ്ങളും വിദ്യാർത്ഥികളും കൈകോർക്കാം എന്ന് പ്രതിജ്ഞയോടെയാണ് കോൺഫറൻസിന് സമാപനമായത്. കേരളത്തിലെ വിവിധ സോഷ്യൽ വർക് സ്ഥാപനങ്ങളിലെയും കോളേജുകളിലെയും പ്രതിനിധികൾ പങ്കെടുത്ത കോൺഫറൻസിൽ സോഷ്യൽ വർക്ക് മേഖലയിൽ ദേശീയപ്രശസ്തരായ പ്രഗൽഭരായവർ നയിച്ച ക്ലാസുകളും 25ലധികം പ്രബന്ധങ്ങളും ശ്രദ്ധിക്കപ്പെട്ടു .ഡോ. ഉപാസന സിക്രി( യുഎൻഡിപി ഡൽഹി) ജോജോൺ (യൂണിസെഫ് )ബിന്ദു വീ. സി (വനിതാ വികസന കോർപ്പറേഷൻ) ഡോക്ടർ പീറ്റർ രാജ്, അഡ്വക്കേറ്റ് റെനി ജേക്കബ് (ഇന്റർനാഷണൽ ജസ്റ്റിസ് മിഷൻ) ഡോ. ജെറി ജോസഫ് (റെഡ് ക്രോസ് ഡെലഗേറ്റ്) ഡോക്ടർ രാജേന്ദ്ര ബൈക്കടി (കേന്ദ്രീയ സർവകലാശാല ) ഡോ.എബി ജോർജ്(കില) ഡോ. ജോസഫ് സെബാസ്റ്റ്യൻ, ഡോക്ടർ അമൃത, കൊച്ചു കൃഷ്ണകുറുപ്പ് ഡോ. ഫ്രാൻസീന, ഡോ ജോബി തുടങ്ങിയവരാണ് ക്ലാസുകൾ നയിച്ചത്.
കൊല്ലം പാർലമെൻറ് അംഗം എൻ. കെ പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്ത കോൺഫറൻസിൽ കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ മുഖ്യപ്രഭാഷണം നടത്തി. ഇന്നലെ സമാപിച്ച ദേശീയ കോൺഫറൻസിന് ഇൻറർനാഷണൽ ഫെഡറേഷൻ ഓഫ് സോഷ്യൽ വർക്കേഴ്സ് (IFSW)പ്രസിഡൻറ് ജോവാക്കി മുമ്പ മുഖ്യ പ്രഭാഷണം നടത്തി. ഇൻറർനാഷണൽ അസോസിയേഷൻ ഓഫ് സ്കൂൾ ഓഫ് സോഷ്യൽ വർക്ക് പ്രസിഡൻറ് പ്രൊഫസർ അന്ന മരിയ കമ്പനാനി, ഇന്ത്യ നെറ്റ്വർക്ക് ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക് അസോസിയേഷൻ ദേശീയ പ്രസിഡൻറ് പ്രൊഫ, ഗാന്ധി ദാസ് എൽ എസ് എന്നിവർ ആശംസകൾ നേർന്നു. ദേശീയ സെക്രട്ടറി ഡോ. ഐപ്പ് വർഗീസ് , ക്യാപ്സ് സംസ്ഥാന സെക്രട്ടറി എം ബി ദിലീപ് കുമാർ , സംസ്ഥാന അസോസിയേറ്റ് സെക്രട്ടറി ബ്രദർ ജോസഫ് ചാരുപ്ളാക്കൽ,പ്രസിഡൻറ് ഡോ. എംപി ആൻറണി ഡോൺബോസ്കോ കോളേജ് ഡയറക്ടർ ഫാദർ ഡോ. ബോബി ജോൺ , ജില്ലാ പ്രസിഡൻറ് ഷൈൻ വയല എന്നിവർ സോഷ്യൽ വർക്ക് കോൺഗ്രസിന് നേതൃത്വം നൽകി.


