ലൈംഗികദൃശ്യം കാണിച്ചുള്ള ഭീഷണി പോലീസിനെ വാട്സാപ്പിൽ അറിയിക്കാം

Crime Kerala
Print Friendly, PDF & Email

വ്യക്തികളുടെ ലൈംഗികദൃശ്യങ്ങൾ ഒാൺലൈനിൽ ചിത്രീകരിച്ച് മറ്റുള്ളവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും അല്ലാതെയും പണം തട്ടുന്നത് ഉൾപ്പെടെയുള്ള സംഭവങ്ങൾ സാമ്പത്തിക കുറ്റകൃത്യങ്ങൾ അറിയിക്കുന്നതിനുള്ള വാട്സാപ്പ് നമ്പറിൽ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. നമ്പർ : 9497980900

ബ്ലാക്ക് മെയിലിങ്, മോർഫിങ് മുതലായ കുറ്റകൃത്യങ്ങളും ഒാൺലൈൻ സാമ്പത്തിക തട്ടിപ്പുകളും ഇൗ വാട്ട്സാപ്പ് നമ്പറിൽ അറിയിക്കാവുന്നതാണ്.
ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, ശബ്ദസന്ദേശം എന്നീ മാർഗ്ഗങ്ങളിലൂടെ പരാതി നൽകാം. നേരിട്ടു വിളിക്കാനാവില്ല. ഇൗ സംവിധാനം 24 മണിക്കൂറും പ്രവർത്തിക്കും. ആവശ്യമുള്ളപക്ഷം പരാതിക്കാരെ തിരികെവിളിച്ച് വിവരങ്ങൾ ശേഖരിക്കുന്നതാണ്. പോലീസ് ആസ്ഥാനത്താണ് ഇൗ സംവിധാനം പ്രവർത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *