ഞാനറിയുന്ന കെ കെ നായർ, പതിനഞ്ചാം ഭാഗം ; കെ കെ നായരുടെ ദേഷ്യപ്പെടൽ

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറയാണ് തനിക്ക് അടുത്തു പരിചയമുണ്ടായിരുന്നു പത്തനംതിട്ട ജില്ലയുടെ പിതാവ് പരേതനായ കെകെ നായർ സാറിനെക്കുറിച്ചു എഴുതുന്നത്. എഴുതാനുണ്ടായ കാരണം ഇപ്പോഴത്തെ ജനപ്രതിനിധികൾക്ക് നായർ സാറിനെ മാതൃകയാക്കാൻ പറ്റിയാലോ എന്ന ആഗ്രഹം കൊണ്ട് മാത്രം. പതിഞ്ചാം ഭാഗം അദ്ദേഹം ഇങ്ങനെ എഴുതുന്നു..

കഴിഞ്ഞ 15 ദിവസമായി കെ കെ നായർ സാറിനെ കുറിച്ച് ഞാൻ എഴുതി കൊണ്ടിരിക്കുന്നു. വാട്സാപ്പിൽ എന്റെ അറിവിൽ മാത്രമുള്ള 10000 കണക്കിന് സുഹൃത്തുക്കൾ അത് കാണുന്നു. അവർ അഭിപ്രായം പറയുന്നു.. രണ്ടുപേർ മാത്രം എതിരഭിപ്രായം പറഞ്ഞു. ഇതുവരെ മറ്റ് ആരും എതിരഭിപ്രായം പറഞ്ഞിട്ടില്ല. എന്റെ ഈ എഴുത്തുകൾ ആരോടും ചോദിച്ചിട്ടല്ല. തുടങ്ങുമ്പോൾ തന്നെ ഞാനറിയുന്ന കെ കെ നായർ എന്നാണ് തുടങ്ങുന്നത്. ഇനി വിഷയത്തിലേക്ക് വരട്ടെ

ഒരു സംഘടനയുടെ പരിപാടിയുമായി ബന്ധപ്പെട്ട് ആ സംഘടനക്കാർ മാസം തോറും എന്തെങ്കിലും പരിപാടിക്ക് കെ കെ നായരെ പോയി വിളിച്ചാൽ അദ്ദേഹം ദേഷ്യപ്പെടുമായിരുന്നു. അദ്ദേഹം ചോദിക്കും നിങ്ങൾക്കെന്താ എന്നും സമ്മേളനം ആണോ എന്ന്… അത് ചിലർ ഓർക്കും എം.എൽ.എക്ക് യോജിച്ചതാണോ എന്ന്. തീർച്ചയായും എം.എൽ.എക്ക് യോജിച്ചതു തന്നെ. 🙏

അന്ന് സാമൂഹ്യ മാധ്യമങ്ങൾ ശക്തമായിരുന്നില്ല. ഈർക്കിൽ സംഘടനക്കാർ ഒക്കെ പത്രത്തിൽ കൂടെ കൂടെ വാർത്തകൾ വരുവാൻ വേണ്ടി മാത്രം എംഎൽഎമാരെ ഒക്കെ വിളിച്ചു ഉദ്ഘാടന സമ്മേളനങ്ങൾ നടത്തുന്ന ഒരു പരിപാടി അന്ന് ഉണ്ടായിരുന്നു. അത് കെ കെ നായർക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം സംഘാടകർ ആവർത്തിച്ച് പരിപാടിക്ക് വിളിക്കാൻ പോകുമ്പോൾ അങ്ങനെ ചോദിക്കുന്നത്. അത് ചില സംഘാടകർക്ക് അറിയാമായിരുന്നു. അതുകൊണ്ട് അത്തരക്കാർ വർഷത്തിൽ ഒന്നോ രണ്ടോ പരിപാടിക്ക് മാത്രമേ സാറിനെ പോയി വിളിക്കാറുണ്ടായിരുന്നുള്ളു.

മന്ത്രിമാരും ന്യായാധിപന്മാരും പങ്കെടുക്കുന്ന പരിപാടിയിൽ കെ കെ നായർ 10 മണിക്കാണ് പ്രോഗ്രാം എങ്കിൽ ഒമ്പതരയ്ക്ക് തന്നെ ഹാജരാവും… ഏതെങ്കിലും കടകളുടെ ഉദ്ഘാടനം ഉണ്ടെങ്കിൽ ഉദ്ഘാടന സമയം 9 മണി ആണെങ്കിൽ കെ കെ നായർ എട്ടുമണിക്ക് മുൻപ് റെഡിയാകും…. കാരണം ഒരു പരിപാടിയും കലക്കരുത്… എന്ന ആഗ്രഹം കെ.കെ നായർക്ക് ഉണ്ടായിരുന്നു. മിക്ക സമയത്തും അദ്ദേഹത്തിന്റെ മനസ്സ് ഒരു ഡയറി ആയിരുന്നു. ഒരു പരിപാടി അദ്ദേഹത്തോട് ആരെങ്കിലും വഴിയിൽ വച്ച് പറഞ്ഞാലും അദ്ദേഹം അത് നോട്ട് ചെയ്യും. പിന്നെ വീട്ടിൽ പോയി കഴിയുമ്പോൾ ആ സംഘാടകരോട് വിളിച്ചു ചോദിക്കും ഇന്ന ദിവസമല്ലേ പരിപാടി ഞാൻ എത്തും. സംഘടനകളുടെ പരിപാടികൾ നടക്കുമ്പോൾ പ്രോഗ്രാം നോട്ടീസ് പരിപാടിക്ക് 2 ദിവസം മുൻപ് കിട്ടിയിരിക്കണം എന്ന കാര്യത്തിൽ അദ്ദേഹം കണിശക്കാരനായിരുന്നു… കാരണം അദ്ദേഹം ഒരു നല്ല അദ്ധ്യാപകനും കൂടി ആയിരുന്നുവല്ലോ 🙏

Leave a Reply

Your email address will not be published. Required fields are marked *