പത്തനംതിട്ട ജില്ലാ അറിയിപ്പുകൾ…
ഗസ്റ്റ് ഇൻസ്പെക്ടർ അഭിമുഖം
ചെങ്ങന്നൂർ ഗവ. ഐ ടി ഐ യിൽ ഒഴിവുള്ള എംപ്ലോയബിലിറ്റി സ്കിൽസ് ഇൻസ്പെക്ടർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥിയെ ഗസ്റ്റ് ഇൻസ്പെക്ടറായി നിയമിക്കുന്നതിന് അഭിമുഖം 21ന് രാവിലെ 10 ന് ഐ ടി ഐ യിൽ നടക്കും. അഭിമുഖത്തിന് ഹാജരാകുന്നവർ അസൽ സർട്ടിഫിക്കറ്റുകളോടൊപ്പം പകർപ്പുകൾ കൂടി ഹാജരാക്കണം.
യോഗ്യത: എം ബി എ/ബി ബി എ/ഡിഗ്രി / ഡിപ്ലോമ, രണ്ടു വർഷത്തെ പ്രവർത്തിപരിചയം, എംപ്ലോയബിലിറ്റി സ്കിൽസ് വിഷയത്തിൽ ഡി ജി ടി യുടെ ഏതെങ്കിലും സ്ഥാപനത്തിൽ നിന്നും ഹൃസ്വകാല ടി ഒ ടി കോഴ്സ് പൂർത്തിയാക്കണം. (പന്ത്രണ്ടാം ക്ലാസ്/ ഡിപ്ലോമ ലെവലിൽ ഇംഗ്ലീഷ്/കമ്മ്യൂണിക്കേഷൻ സ്കില്ലും അടിസ്ഥാന കമ്പ്യൂട്ടർ വിദ്യാഭ്യാസവും നേടിയിരിക്കണം). ഫോൺ : 0479 2452210, 2953150
ടെൻഡർ ക്ഷണിച്ചു
ശബരിമല സാനിറ്റേഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ശബരിമല തീർഥാടനത്തോട് അനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കൽ, പന്തളം, കുളനട എന്നിവിടങ്ങളിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്കും വിശുദ്ധി സേനാംഗങ്ങൾക്കും ആവശ്യമായ പുൽപായ, ഈറകുട്ട, ചൂൽ, യൂണിഫോം (ടീഷർട്ട്), ട്രാക്ക് സൂട്ട് , പുതപ്പ് തുടങ്ങിയ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഒക്ടോബർ 30 ന് വൈകിട്ട് മൂന്നിനു മുൻപായി അടൂർ ആർ ഡി ഒ ഓഫീസിൽ ലഭിക്കണം. ഫോൺ : 04734 224827.
ടെൻഡർ ക്ഷണിച്ചു
ശബരിമല തീർഥാടനത്തോട് അനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കൽ, പന്തളം, കുളനട എന്നിവിടങ്ങളിൽ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങൾക്കും വിശുദ്ധി സേനാംഗങ്ങൾക്കും ആവശ്യമായ കമ്പിചൂൽ, മാന്തി, ഷവൽ, റബർ ഗ്ലൗസ്, തോർത്ത്, വേസ്റ്റ് ക്യാരി ബാഗ്, മൺവെട്ടി, യൂണിഫോമിൽ സ്ക്രീൻ പ്രിന്റിംഗ് തുടങ്ങിയവ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഒക്ടോബർ 27 ന് വൈകിട്ട് മൂന്നിനു മുൻപായി അടൂർ ആർ ഡി ഒ ഓഫീസിൽ ലഭിക്കണം. ഫോൺ : 04734 224827
ടെൻഡർ ക്ഷണിച്ചു
ശബരിമല സാനിറ്റേഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ശബരിമല തീർഥാടനത്തോട് അനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നടക്കുന്ന ശുചീകരണ പ്രവർത്തികളിൽ മാലിന്യം നീക്കം ചെയ്ത് ഇൻസിനേറ്ററിൽ എത്തിക്കുന്നതിന് ആവശ്യമായ ട്രാകടർ ട്രെയിലറുകൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ നവംബർ ആറിന് വൈകിട്ട് മൂന്നിനു മുൻപായി അടൂർ ആർ ഡി ഒ ഓഫീസിൽ ലഭിക്കണം. ഫോൺ : 04734 224827.
മൃഗക്ഷേമ അവാർഡിന് അപേക്ഷ ക്ഷണിച്ചു
കേരളസർക്കാർ മൃഗസംരക്ഷണ വകുപ്പിന്റെ 2022-2023 വർഷത്തെ മൃഗക്ഷേമ അവാർഡിന് അപേക്ഷ ക്ഷണിച്ചു. സന്നദ്ധസേവനമായി മൃഗക്ഷേമപ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾ, സംഘടനകൾ എന്നിവർക്ക് അപേക്ഷിക്കാം. ചെയ്തിട്ടുള്ള പ്രവർത്തനങ്ങളുടെ ഫോട്ടോ, പ്രവർത്തന റിപ്പോർട്ട് , പത്രവാർത്തകൾ എന്നിവ സഹിതം അപേക്ഷ അതാത് സ്ഥലത്തെ വെറ്ററിനറി സർജമാർമാരുടെ സാക്ഷ്യപ്പെടുത്തലും ശുപാർശയും സഹിതം നവംബർ 15 മുൻപായി പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫീസർ മുൻപാകെ സമർപ്പിക്കണം. ഫോൺ : 0468 2270908
ലാബ് ടെക്നീഷ്യൻ നിയമനം
ഏഴംകുളം കുടുംബാരോഗ്യകേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിന് ഒക്ടോബർ 20 ന് ഉച്ചയ്ക്ക് രണ്ടിന് അഭിമുഖം നടത്തുന്നു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 20 ന് പകൽ 12 വരെ. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി നേരിട്ട് ഹാജരാകണം. ഫോൺ : 04734 243700.
സൗജന്യ പരിശീലനം
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന സൗജന്യ സി സി റ്റി വി, സെക്യൂരിറ്റി അലാറം, സ്മോക്ക് ഡിറ്റെക്ടർ എന്നിവയുടെ ഇൻസ്റ്റാലേഷൻ, സർവീസിംഗ് കോഴ്്സിലേക്കുള്ള പ്രവേശനം തുടങ്ങുന്നു. 18 നും 44 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ : 8330010232, 04682 270243.
സൗജന്യ തൊഴിൽ പരിശീലനം
കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ബ്രൈഡൽ ഫാഷൻ പോർട്ട്ഫോളിയോ ആൻഡ് മേക്കപ്പ് ആർട്ടിസ്റ്റ് കോഴ്സ് സൗജന്യമായി പഠിക്കാൻ അവസരം. 18 – 45 വയസാണ് പ്രായപരിധി. ക്ലാസുകൾ 26 ന് ആരംഭിക്കും. സീറ്റുകൾ പരിമിതം. താല്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.ലിങ്ക് : https://forms.gle/qaXrKc8RgiHbJbsy6
പരിശീലനത്തിൽ പങ്കെടുക്കാനായി ആധാർ കാർഡ് മൊബൈൽ ഫോണുമായി ബന്ധിപ്പിച്ചെന്നു ഉറപ്പുവരുത്തിയതിനു ശേഷം, തിരുവല്ല മല്ലപ്പള്ളി റോഡിൽ സ്ഥിതി ചെയ്യുന്ന അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് സന്ദർശിച്ചു അഡ്മിഷൻ എടുക്കാം. ഫോൺ : 7994497989, 9656043142
ടെൻഡർ ക്ഷണിച്ചു
പെരുനാട് റാന്നി അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലേക്ക് വാഹനം കരാർ അടിസ്ഥാനത്തിൽ ലഭ്യമാകുന്നതിനു ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 25 ന് ഉച്ചയ്ക്ക് രണ്ടു വരെ. ഫോൺ : 8281865257, 9526712540.
പ്രിഡിഡിസി യോഗം 21 ന്
ജില്ലാ വികസന സമിതിയുടെ പ്രിഡിഡിസി യോഗം ഈ മാസം 21 ന് രാവിലെ 11 ന് ഓൺലൈനായി ചേരും.
ഗതാഗത നിയന്ത്രണം
തോന്നല്ലൂർ-ആദിക്കാട്ടുകുളങ്ങര റോഡിലെ പ്രവൃത്തിയുടെ ഭാഗമായി പൂഴിക്കാട് ജംഗ്ഷനിൽ (ചെയിനേജ് 1/700) വലത് വശത്ത് ക്രോസ് ഡ്രെയിനിന്റെ നിർമ്മാണ പ്രവൃത്തികൾ ഇന്നു (18)മുതൽ ആരംഭിക്കും. പൂഴിക്കാട്-വലക്കടവ് റോഡ് വഴി മുട്ടാർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചിറമുടി ജംഗ്ഷനിൽ എത്തി ഇടതുവശത്തേക്ക് തിരിഞ്ഞ് തച്ചിലേത്തുപടി വഴി മുട്ടാറിൽ എത്തിച്ചേരുന്നതിനും തിരികെ പോകുന്നതിനുമുളള നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് അടൂർ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയിലെ കേരള പോലീസ് വകുപ്പിൽ ഹവിൽദാർ (ആമിഡ് പോലീസ് ബറ്റാലിയൻ)(കെഎപി മൂന്ന് )(സ്പെഷ്യൽ റിക്രൂട്ട്മെന്റ്-പട്ടിക വർഗം മാത്രം)(കാറ്റഗറി നം. 481/2021) തസ്തികയുടെ 21/2023/ഡിഒഎച്ച് നമ്പർ ചുരുക്ക പട്ടിക 9.10.23 ൽ പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു. ഫോൺ : 0468 2222665.
ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയിലെ കേരള പോലീസ് വകുപ്പിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ (സ്പെഷ്യൽ റിക്രൂട്ട്മെന്റ്-പട്ടിക വർഗം മാത്രം)(കാറ്റഗറി നം. 410/2021) തസ്തികയുടെ 22/2023/ഡിഒഎച്ച് നമ്പർ ചുരുക്ക പട്ടിക 10.10.23 ൽ പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു. ഫോൺ : 0468 2222665.
കെൽട്രോൺ അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളി കെൽട്രോൺ നോളഡ്ജ് സെന്ററിൽ ഓട്ടോകാഡ് ടു ഡി, ത്രീഡി, ത്രീഡിഎസ് മാക്സ്,മെക്കാനിക്കൽ കാഡ്, ഇലക്ട്രിക്കൽ കാഡ്, ഗ്രാഫിക് ഡിസൈൻ എന്നീ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു.ഫോൺ : 0469 2961525, 8078140525.
(പിഎൻപി 3494/23)


