പത്തനംതിട്ട – വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറ പത്തനംതിട്ട ജില്ലയുടെ പിതാവായ കെകെ നായർ സാറിനെക്കുറിച്ചു എഴുതുന്നു. ശ്രദ്ധിക്കേണ്ടവർ ഈ എഴുത്ത് ശ്രദ്ധിക്കുന്നുണ്ട്. പ്രതികരണങ്ങളും ഉണ്ടാകുന്നുണ്ട്. എന്തായിരുന്നു കെകെ നായർ എന്ന ജനപ്രതിനിധി. എങ്ങനെയായിരിക്കണം ഒരു ജന പ്രതിനിധി എന്നൊക്കെ ഇന്നത്തെ തലമുറക്ക് മനസിലാകാൻ എങ്കിലും ഈ എഴുത്ത് പ്രയോജനപ്പെടട്ടെ.
പതിമൂന്നാം ദിനം എഴുത്ത് ഇങ്ങനെ…
കെ കെ നായർ പത്തനംതിട്ട നഗരസഭയ്ക്ക് വരുമാനം ഉണ്ടാക്കാൻ ശ്രമിച്ചു. എന്നാൽ ചിലരുടെ ലക്ഷ്യം അതായിരുന്നില്ല. അവരെയും അവരുടെ കുടുംബാംഗങ്ങളെയും അവരുടെ സമുദായത്തിലുള്ളവരെയും ഒക്കെ ധനവാന്മാരാക്കുകയും പിൻഗാമികളാക്കുകയും സർക്കാർ ജോലിക്കാരായി ചെയ്യുക എന്നതായിരുന്നു അവരുടെ ലക്ഷ്യം😢😢. പത്തനംതിട്ട പഞ്ചായത്ത് വന്നിട്ടും, പത്തനംതിട്ട നഗരസഭ വന്നിട്ടും കെ കെ നായരുടെ കുടുംബത്തിലെ ആർക്കും അവിടെ സർക്കാർ ജോലി ലഭിച്ചിരുന്നില്ല. ദിവസക്കൂലി വ്യവസ്ഥയിൽ പോലും അവിടെ ജോലിക്ക് കയറ്റാൻ കെ കെ നായർ ശ്രമിച്ചിരുന്നുമില്ല. സർക്കാരിൽ എങ്ങും കെ കെ നായരുടെ കുടുംബത്തിലെ ആരെയും കെ കെ നായർ ജോലിക്കു കയറ്റിയിട്ടുമില്ല… അവർക്ക് വേണ്ടി ശുപാർശ ചെയ്തിട്ടുമില്ല.
രാഷ്ട്രീയ പ്രവർത്തനങ്ങളിൽ കെ കെ നായരുടെ ഗുരു തുല്യനായി കണ്ടിരുന്ന ഒരു പത്തനംതിട്ട നഗരസഭ ചെയർമാനെ തന്ത്രപൂർവം ചെയർമാൻ സ്ഥാനത്തു നിന്നും മാറ്റിയത് കെ കെ നായരെ ഒരുപാട് വേദനിപ്പിച്ചു… പക്ഷേ പാർട്ടി… തീരുമാനമല്ലേ… കെ കെ നായർ ആ പുറത്താക്കൽ ഗുണപാഠമായി എടുത്തു… തനിക്കും ആ അവസ്ഥ വരും എന്ന് ഉറപ്പിച്ചു കൊണ്ടായിരുന്നു… കെ കെ നായർ സാറിന്റെ പിന്നീടുള്ള ഇടപെടൽ…. എന്തായാലും ആ ഇടപെടൽ കെ കെ നായർ മരിക്കും വരെ കെ.കെ. നായർക്ക് വിജയിക്കുവാൻ സാധിച്ചു…. പിന്നീട് കെ കെ നായർ നിയമസഭയിൽ തോറ്റു….. എന്നാൽ സത്യം ഇതായിരുന്നു….. തോറ്റത്….. കെ കെ നായർ ആയിരുന്നില്ല. കെ കെ നായരെ വഞ്ചിച്ചവരായിരുന്നു. അത് കാലങ്ങൾ തെളിയിച്ചു. ഇന്നും കെ കെ നായർ ജനങ്ങളുടെ മനസ്സിൽ ജീവിക്കുക്കുന്നു. 🙏🙏🙏🙏
@ റഷീദ് ആനപ്പാറ

What do you feel about this post?
Like
Love
Happy
Haha
Sad

