തിരുവല്ല റെയിൽവേ സ്‌റ്റേഷൻ അമൃത് ഭാരത് സ്‌റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി

Pathanamthitta India
Print Friendly, PDF & Email

തിരുവല്ല: റെയിൽവേ സ്‌റ്റേഷൻ അമൃത് ഭാരത് സേ്റ്റഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി ആന്റോ ആന്റണി എം.പി അറിയിച്ചു. 12.41 കോടി ഇതിനായി അനുവദിച്ചെന്ന് അദ്ദേഹം അറിയിച്ചു. റെയിൽവേ സ്‌റ്റേഷന്റെ പ്രധാന കവാടത്തിന്റെ നിർമാണം, എൻട്രൻസ് പോർച്ച്, എൻട്രൻസ് ആർച്ച്, ഫൂട്ട് ഓവർ ബ്രിഡ്ജ്, വിശ്രമസ്ഥലങ്ങളുടെയും കാത്തിരിപ്പ് സ്ഥലങ്ങളുടെയും വിസ്തൃതി വർദ്ധിപ്പിക്കൽ, സ്‌റ്റേഷനിൽ എത്തുന്ന വാഹനങ്ങൾക്ക് സുഗമമായി കടന്നു വരുന്നതിനും പോകുന്നതിനും പാർക്ക് ചെയ്യുന്നതിനുമുള്ള സൗകര്യം വർദ്ധിപ്പിക്കുക തുടങ്ങി ലാൻഡ് സ്‌കേപ്പിങ്, പ്ലാറ്റ്‌ഫോമുകളുടെ നവീകരണം, പ്ലാറ്റ്‌ഫോമുകളിലെ മേൽക്കൂരകൾ പൂർണമായും റൂഫിങ് ചെയ്യുക, റെയിൽവേ ടിക്കറ്റ് ബുക്കിങ് സംവിധാനങ്ങൾ മെച്ചപ്പെടുത്തുക, ടോയ്‌ലറ്റുകൾ നിർമിക്കുക, വലിയ ഇലക്‌ട്രോണിക് ഡിസ്‌പ്ലേ ബോർഡുകൾ സ്ഥാപിക്കുക, സ്‌റ്റേഷന്റെ എല്ലാ ഭാഗത്തും പൂർണമായും വെളിച്ചം പകരുക, പബ്ലിക് ഇൻഫർമേഷൻ സിസ്റ്റം മെച്ചപ്പെടുത്തുക, ബെഞ്ചുകൾ, വാഷ്‌ബേസിനുകൾ, ഡസ്റ്റ് ബിന്നുകൾ, സെറിമോണിയൽ ഫ്‌ളാഗ്, ഇലക്ര്ടിഫിക്കേഷൻ, ഫർണിച്ചറുകൾ, സിഗ്‌നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ അറേഞ്ച്‌മെന്റ്‌സ് എന്നിവയാണ് നടപ്പിലാക്കുന്നത്. ആറുമാസങ്ങൾ കൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *