പത്തനംതിട്ട : വെട്ടിപ്പുറം റോഡു നിർമ്മാണത്തിൽ കരാറുകാരന്റെ അനാസ്ഥ അവസാനിപ്പിക്കണമെന്നും, റോഡ് പണി ഉടൻ പൂർത്തികയാക്കണമെന്നും ആവശ്യപ്പെട്ട് ബഹുജന കൂട്ടായ്മ വെട്ടിപ്പുറത്തുനിന്ന് പത്തനംതിട്ട ഗാന്ധി സ്ക്വയറിലേക്ക് ബഹുജനമാർച്ച് നടത്തി. മാർച്ച് വെട്ടിപ്പുറം ഓർത്തോഡോക്സ് ചർച്ച് വികാരി ഫാ: ലിജു പനച്ചതറയിൽ ഉദ്ഘാടനം ചെയ്തു.
മാസങ്ങൾ ആയി റോഡ് തകർന്നു കാൽനട പോലും ദുസ്സഹമായിരിക്കുകയാണ്. ഈ റോഡിന്റെ ശോചനീയാവസ്ഥയെ കുറിച്ച് സി പി എം മുൻ ബ്രാഞ്ച് സെക്രട്ടറിയുടെ പോസ്റ്റ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ അടക്കം വൈറൽ ആയിരുന്നു. നിർമാണം ഇനിയും നീണ്ടാൽ ജനപ്രതിനിധികളെ അടക്കം റോഡിൽ തടയാനാണ് ജനങ്ങളുടെ തീരുമാനം.


