കുടുംബശ്രീയിലെ അനധികൃത പിരിവിനെതിരെ പ്രതിഷേധം

Pathanamthitta Politics
Print Friendly, PDF & Email

പത്തനംതിട്ട – റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീയിലെ അനധികൃത പിരിവിനെതിരെ മഹിളാമോർച്ച പെരുനാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ റാലിയും പഞ്ചായത്ത് ഓഫീസ് ഉപരോധവും നടത്തി.

കുടുംബശ്രീ രജത ജൂബിലി ആഘോഷത്തിന്റെ മറവിൽ പെരുനാട് പഞ്ചായത്തിലെ 250 ഓളം കുടുംബശ്രീ യൂണിറ്റുകളിൽ നിന്ന് 750 രൂപ വീതം പിരിവ് നടത്തുകയും, ആഘോഷ ചെലവ് പഞ്ചായത്ത് ഫണ്ടിൽ നിന്ന് ചെലവാക്കുകയും ആണ് ഉണ്ടായത്, ബിജെപി പാർലമെന്ററി പാർട്ടിയിൽ ലീഡർ അരുൺ അനിരുദ്ധന് വിവരാകാശ നിയമപ്രകാര കിട്ടിയ മറുപടിയിലാണ് പഞ്ചായത്ത് പിരിവ് നടത്തിയിട്ടില്ല ചെലവുകളെല്ലാം പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നാണ് ചെലവാക്കിയത് എന്ന് സെക്രട്ടറി അറിയിച്ചത്. പഞ്ചായത്ത് കമ്മറ്റിയിൽ പിരിവിനെപ്പറ്റി ചർച്ച ചെയ്തിട്ടില്ല എന്നും ഇതേപോലെ കൊറോണ കാലത്ത് കരുതൽ സഹായനിധി എന്ന പേരിൽ ഒരു വീട്ടിൽ നിന്ന് ആയിരം രൂപ എന്ന നിരക്കിൽ ഒരു കോടി രൂപയോളം പിരിക്കുകയും അതിന്റെയും കണക്ക് ഇന്നുവരെ പുറത്തു വിട്ടിട്ടില്ല എന്നും അദ്ദേഹം ആരോപിച്ചു.

മടുത്തുമൂഴി വലിയ പാലത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ റാലി പഞ്ചായത്ത് ഓഫീസ് പടിക്കൽ സമാപിച്ച് കുടുംബശ്രീ ഓഫീസ് ഉപരോധിച്ചു. മഹിളാമോർച്ച പെരുനാട് ഏരിയ പ്രസിഡന്റ് വിജി ശ്രീകുമാറിന്റെ അധ്യക്ഷതയിൽ മഹിളാമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് രാജീ വിജയകുമാർ ഉദ്ഘാടനം ചെയ്തു. ബിജെപി റാന്നി മണ്ഡലം ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധൻ മുഖ്യപ്രഭാഷണവും. മഹിളാ മോർച്ച ഏരിയ ജനറൽ സെക്രട്ടറി ഷൈലജ മന്നപ്പുഴ സ്വാഗതം ആശംസിച്ചു.ബിജെപി റാന്നി മണ്ഡലം വൈസ് പ്രസിഡണ്ട് വസന്താ സുരേഷ്, ബിജെപി പെരുനാട് ഏരിയ പ്രസിഡന്റ് വിനോദ് എം എസ്,ജനറൽ സെക്രട്ടറി സാനു മാമ്പാറ, മഹിളാ മോർച്ച ജില്ലാ കമ്മിറ്റി അംഗം സൗദാമിനി മാടമൺ, പഞ്ചായത്ത് അംഗം അജിതാ റാണി, എസ് സി മോർച്ച പഞ്ചായത്ത് ജനറൽ സെക്രട്ടറി സിന്ധുലേഖ,അഞ്ചു സജി,ആശാ ശ്രീകുമാർ, രാജി ഷിബി,സോമരാജൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *