കോന്നി – വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് ( മൂലസ്ഥാനം) സന്ദർശിച്ചു. തെക്കേ ആഫ്രിക്കയിലെ നമീബിയ, താജിക്കിസ്ഥാൻ, സൗത്താഫ്രിക്ക, കെനിയ, സിംബാബ്വെ എന്നിവിടെ നിന്നുള്ള വിവിധ വിഷയങ്ങളിൽ പി എച്ച് ഡി ചെയ്യുന്ന ഫ്രിദാസ്, ഓമിന, ഒവ്ഡ്രേ, ജനെവ, തക്കിലാമ എന്നീ വിദ്യാർത്ഥികളാണ് വാനര ഊട്ട്, മീനൂട്ട് തുടങ്ങിയ കാനന ക്ഷേത്രത്തിലെ ദ്രാവിഡ പൂജകളിൽ പങ്കാളികളായി അവയെ കുറിച്ച് പഠിച്ചത്.

നൂറ്റാണ്ടുകളായി അനുഷ്ടിച്ചു പോരുന്ന കാവിലെ സവിശേഷ ആചാര അനുഷ്ഠാനങ്ങൾ കുറിച്ച് വിശദമായി ചോദിച്ച് മനസ്സിലാക്കിയ ശേഷം അവർ മടങ്ങി. ഇതോടൊപ്പം പഠന സംബന്ധമായി കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഇവർ സന്ദർശനം നടത്തി .


