പോളിങ് സാമഗ്രികളുടെ വിതരണം നാളെ ( ഏപ്രിൽ എട്ട് )

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – നിയമസഭ തിരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം നാളെ ( ഏപ്രിൽ 8 ബുധൻ ) രാവിലെ എട്ട് മുതൽ അതാത് നിയോജക മണ്ഡലങ്ങളിലെ കേന്ദ്രങ്ങളിൽ ആരംഭിക്കും. പോളിങ് ജോലിക്ക് നിയോഗിച്ച ഉദ്യോഗസ്ഥർ കൃത്യ സമയത്ത് തന്നെ അതാത് വിതരണ കേന്ദ്രങ്ങളിലെത്തണമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ല കലക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു.

*വിവിധ മണ്ഡലങ്ങളിലെ വിതരണ കേന്ദ്രങ്ങൾ

തിരുവല്ല – കുറ്റപ്പുഴ മാർത്തോമ റസിഡൻഷ്യൽ സ്‌കൂൾ
കോന്നി – മൈലപ്ര മൗണ്ട് ബഥനി ഇഎച്ച്എസ്എസ്
അടൂർ – സർക്കാർ ബിഎഡ് സെന്റർ, അടൂർ
റാന്നി – സെന്റ് തോമസ് കോളജ്, റാന്നി
ആറന്മുള – മുസലിയാർ കോളജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജി, മലയാലപ്പുഴ

Leave a Reply

Your email address will not be published. Required fields are marked *