പത്തനംതിട്ട – 2023 – 2024 വർഷത്തേക്ക് പത്തനംതിട്ട ജില്ലയിലെ കളള് ഷാപ്പുകളുടെ വിൽപന ഓൺലൈൻ ആയി നടത്തുന്നു. പത്തനംതിട്ട ജില്ലയിലെ 113 കളള് ഷാപ്പുകൾ 21 ഗ്രൂപ്പുകളിലായി നടത്തുന്ന വിൽപനയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ etoddy.keralaexcise.gov.in എന്ന യുആർഎൽ മുഖാന്തിരം സെപ്തംബർ 13 ന് മുമ്പായി ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കണം. രജിസ്ട്രേഷൻ ഫീസ് 1000 രൂപ ഓൺലൈൻ മുഖേന ഒടുക്കുവരുത്താം. കൂടുതൽ വിവരങ്ങൾ ജില്ലയിലെ എല്ലാ എക്സൈസ് സർക്കിൾ ഓഫീസുകളിൽ നിന്നും ലഭ്യമാണെന്ന് പത്തനംതിട്ട എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വി. എ സലീം അറിയിച്ചു. ഫോൺ : 0468 2222873
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

