ഓർമ്മകൾക്ക് മധുരമേകി ഓർമ്മക്കൂട്ടം

Pathanamthitta Special

കോന്നി – 23 വർഷങ്ങൾക്കു ശേഷം അതെ രീതിയിൽ, അതെ സ്റ്റാഫ്‌ റൂം വീണ്ടും തയ്യാറാക്കി തങ്ങളുടെ അധ്യാപകർക്ക് സമ്മാനം നൽകി 1999-2000 ബാച്ച് വിദ്യാർത്ഥികൾ. കലഞ്ഞൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ആണ് കഴിഞ്ഞ ദിവസം അദ്ധ്യാപകർക്കു വേറിട്ട അനുഭവം ലഭിച്ചത്. രാവിലെ 9:30 ന് എത്തിചേർന്ന അദ്ധ്യാപകരെ സന്തോഷത്തോടെ സ്റ്റാഫ്‌ റൂമിലേക്ക്‌ സ്വീകരിച്ച് ഇരുത്തി.2000 വർഷത്തിൽ അദ്ധ്യാപകർ ഇരുന്ന അതെ സ്ഥലത്ത് തന്നെ അവരുടെ ഇരിപ്പിടം ഓർത്ത് വച്ച് ക്രമീകരിച്ചു ഈ ഓർമ്മക്കൂട്ടത്തിന്റെ സംഘാടകർ. ഒരു മണിക്കൂർ തങ്ങളുടെ അദ്ധ്യാപകർക്ക് സംസാരിക്കുവാൻ അവിടെ വേദി ഒരുക്കി തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചു. കടന്നു വരുന്ന വഴിത്താരകളിൽ വിദ്യാർദ്ഥികൾ പുഷ്പവൃഷ്ടി നടത്തി വേദിയിലേക്ക് ആനയിച്ചു. തുടർന്ന് ഈശ്വര പ്രാർത്ഥനയും, പ്രതിജ്ഞയും ചൊല്ലി എല്ലാ നിർദേശങ്ങളും പാലിച്ചു ഗുരുക്കന്മാരെ ആദരിക്കുന്ന ചടങ്ങിലേക്ക് കടന്നു. ശേഷം ഗുരുവന്ദനം നടന്നു. സ്കൂൾ സംഗമങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിൽ ആയിരുന്നു ഇതിന്റെ സംഘാടകർ പരിപാടികൾ സംഘടിപ്പിച്ചിരുന്നത്. തങ്ങളുടെ അധ്യാപകർ ജോലിയിൽ പ്രവേശിച്ചത് മുതൽ ഇതുവരെ ഉള്ള വിവരങ്ങൾ വേദിയിൽ ക്രമീകരിച്ചിട്ടുള്ള എൽ. ഇ. ഡി. ഡിസ്പ്ലേയിൽ വീഡിയോ അവതരിപ്പിച്ചു. തങ്ങളുടെ മുപ്പതോളം സഹപ്രവർത്തകരെ ഇത്രയും വർഷങ്ങൾക്ക് ശേഷമാണ് ഒരുമിച്ച് കാണുന്നത് അതിന് ഇത്തരത്തിൽ ഒരു സുവർണ്ണ നിമിഷംl ഒരുക്കിയ സംഘടകർക്ക് ആശംസകൾ അറിയിച്ചാണ്l അദ്ധ്യാപകർ സംസാരിച്ചത്. ക്ലാസ്സിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, ഫ്യൂഷൻ, കവിതകൾ തുടങ്ങി നിരവധി കലാപരിപാടികളും അരങ്ങേറി ഒപ്പം ഓണസദ്യയും നടന്നു. പങ്കെടുത്ത മുഴുവൻ അദ്ധ്യാപകർക്കും അതോടൊപ്പം 31 വർഷത്തോളമായി സ്കൂളിൽ ഭക്ഷണം പാകം ചെയ്തു നൽകുന്ന കുട്ടിയമ്മക്കും ഓർമ്മക്കൂട്ടം സ്നേഹാദരവ് നൽകി. വ്യത്യസ്ഥ മേഘലയിലേക്ക് വഴി തിരിഞ്ഞു പോയവരെ സുവർണ്ണ നിമിഷങ്ങൾ എന്ന വാട്സാപ്പ് കൂട്ടായ്മയിലൂടെയാണ് ഇവർ വീണ്ടും ഒന്നിപ്പിച്ചത്. തുടർന്ന് ഗാനമേളയോട് കൂടി പരിപാടി അവസാനിച്ചു. കൈലാസ് സാജ്, പ്രമോദ് പഗോഡ, മജോ മാമച്ചൻ, അജീഷ്, ശ്രീജ സജി , റാണിമോൾ എന്നിവർ ഓർമ്മക്കൂട്ടം 2023 ന് നേതൃത്വം നൽകി

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *