ബി എസ് എൻ എൽ, എം ടി എൻ എൽ പെൻഷൻകാരുടെ കൂട്ടധർണ്ണ നാളെ

India Kerala
Print Friendly, PDF & Email

ന്യൂഡൽഹി – ബി എസ് എൻ എൽ, എം ടി എൻ എൽ പെൻഷൻകാർ ജോയിന്റ് ഫോറം ഓഫ് ബി എസ് എൻ എൽ എം ടി എൻ എൽ പെന്ഷനേഴ്സ് അസോസിയേഷൻസിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 24,25 തീയതികളിൽ ഡൽഹി ജന്തർ മന്ദിറിൽ കൂട്ടധർണ്ണ നടത്തും. 2017 ജനുവരി 1 മുതൽ അർഹമായ 15% ഫിറ്റ്മെന്റോടെയുള്ള പെൻഷൻപരിഷ്കരണം നാളിതുവരെ അനുവദിക്കാത്ത കേന്ദ്രസർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് സമരം. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി രണ്ടായിരത്തോളം പെൻഷൻകാർ പങ്കെടുക്കും. ജൂലൈ ആറിന് കരിദിനാചാരണം, വകുപ്പുമന്ത്രിക്ക് കത്തയക്കൽ, ജൂലൈ 31 ന് ജില്ലാ സംസ്ഥാനതലങ്ങളിലെ കൂട്ടധർണ്ണ എന്നീ രണ്ടുഘട്ടപ്രക്ഷോഭങ്ങൾക്കുശേഷം നടത്തുന്ന മൂന്നാംഘട്ടസമരം പെൻഷൻകാരുടെ സമരചരിത്രത്തിലെ നാഴികക്കല്ലായിമാറു മെന്ന് കൺവീനർ കെ ജി ജയരാജ്‌, ചെയർമാൻ ജി എൽ ജോഗി എന്നിവർ പ്രസ്താവിച്ചു. എൻ സി സി പി എ ചെയർമാൻ ശിവഗോപാൽ മിശ്ര ഉദ്ഘാടനം ചെയ്യുന്ന ധർണ്ണയിൽ എ ഐ ബി ഡി പി എ അഡ്വൈസർ വി എ എൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തും. 2022 ആഗസ്റ്റ് 24 ന് നടന്ന സഞ്ചാർഭവൻ മാർച്ചിനേത്തുടർന്ന് ഉദ്യോഗസ്ഥതല ചർച്ചകൾ നടന്നു ടെലികോം വകുപ്പ് സെക്രട്ടറിവരെ എത്തിയ ഫയൽ സർക്കാരിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവംമൂലം കോൾഡ്സ്റ്റോറേജിൽ ആയിരിക്കുകയാണ്.ശമ്പളസ്‌കെയിലിന്റെ മാക്സിമത്തിന്റെ അടിസ്ഥാനത്തിൽ പെൻഷൻ കോൺട്രിബൂഷൻ അടച്ച ജീവനക്കാരുടെ പെൻഷൻബാധ്യത കേന്ദ്രസർക്കാരിന്റെ നിയമപരമായ ഉത്തരവാദിത്തമാ യിരിക്കെ നഷ്ടത്തിന്റെ പേരിൽ ബി എസ് എൻ എൽ ശമ്പളപരിഷ്കരണം നടക്കാത്തതുമായി പെൻഷൻപരിഷ്കരണത്തെ കൂട്ടിക്കെട്ടാനുള്ള ശ്രമം പിൻവലിച്ചതായി നേരത്തെതന്നെ വ്യക്തമാക്കിയിട്ടുള്ളതിനാൽ ഇനിയും വിഷയം നീട്ടിക്കൊണ്ടുപോകുന്നത് സ്വാഭാവികനീതിക്ക് നിരക്കുന്നതല്ല എന്ന് നേതാക്കൾ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *