ആലപ്പുഴ – ജില്ല ജൂനിയർ ഫുട്ബോൾ ടീമിന്റെ മുഖ്യ കോച്ചായി നിയമിതനായ പ്രിയപ്പെട്ട എബി ഐസക്കിന് അഭിനന്ദനങ്ങൾ … ചെങ്ങന്നൂർ ഗോൾഡൻ ബൂട്ട് അക്കാദമിയിലെ പരിശീലനത്തിലൂടെ നിരവധി കുട്ടികളെ വിവിധ ടീമുകളിലേക്കും സ്കൂളുകളിലേക്കും എത്തിച്ച എബിയുടെ പരിശീലനത്തിൽ ആലപ്പുഴ ജില്ല ജൂനിയർ ടീം ഇനി ഫുട്ബോൾ മൈതാനങ്ങൾ അടക്കിവാഴുമെന്നതിൽ സംശയമില്ല.
ഈ വരുന്ന സെപ്റ്റംബർ മാസം ഒന്നാം തീയതി കാസർഗോഡ് വെച്ച് നടക്കുന്ന സംസ്ഥാനതല ജൂനിയർ വനിത ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ആലപ്പുഴ ജില്ല ടീം എബിയുടെ പരിശീലനത്തിലായിരിക്കും കളത്തിലിറങ്ങുക. ഫുട്ബോളിനായി ജീവിതം സമർപ്പിച്ച എബി കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ.. എബിയുടെ ചിറകിലേറി ആലപ്പുഴ ജില്ലയിലെ കുട്ടികൾ മൈതാനങ്ങളിൽ നിന്നും മൈതാനങ്ങളിലേക്ക് പാറിപ്പറക്കട്ടെ..


