കുവൈറ്റ് അഗ്നിബാധ ദുരന്തത്തിൽ മരണപ്പെട്ട ആകാശിന്റെ വീട് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ സന്ദർശിച്ചു.

Kerala Pathanamthitta Uncategorized

പന്തളം – കുവൈറ്റിൽ ഉണ്ടായ അഗ്നിബാധ ദുരന്തത്തിൽ മരണപ്പെട്ട പന്തളം ഐരാണികുഴി ശോഭാലയത്തിൽ പരേതനായ ശശിധരൻനായരുടെ മകൻ ആകാശ് എസ്. നായരുടെ വിട് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഇന്ന് സന്ദർശിച്ചു. മാതാവ് ശോഭയേയും ബന്ധുക്കളേയും അദ്ദേഹം അനുശോചനമറിയിച്ചു.ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.എ. സൂരജ്, സംസ്ഥാന ജനറൽ സെക്രട്ടറി കെ. പ്രതാപൻ, സംസ്ഥാന സെൽ കോ-ഓഡിനേറ്റർ അശോകൻ കുളനട, നഗരസഭ ചെയർപേഴ്സൺ സുശീല സന്തോഷ്, മണ്ഡലം പ്രസിഡൻ്റ്മാരായ ജി. ഗിരീഷ് കുമാർ, ദീപ ജി. നായർ ,മണ്ഡലം ജനറൽ സെക്രട്ടറി വിജയകുമാർ തെങ്ങമം, വിക്ടർ ടി.തോമസ്, ഐ റ്റി & സോഷ്യൽ മീഡിയ കൺവീനർ വിജയൻ കരിങ്ങാലിൽ, , നഗരസഭാ കൗൺസിലറന്മാരായ സൗമ്യ സന്തോഷ്, കെ. സീന, സൂര്യ എസ് നായർ, മഞ്ജുഷസുമേഷ്, പുഷ്പലത, നുറനാട് ഗ്രാമ പഞ്ചായത്തംഗം മഞ്ജു സന്തോഷ് മറ്റ് പ്രമുഖ നേതാക്കളും, പ്രവർത്തകരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *