കോന്നി : ചെങ്ങറ പാറമടയിൽ നിന്ന് അമിത ഭാരം കയറ്റി വരുന്ന വാഹനങ്ങൾ ജനങ്ങൾക്ക് ഭീഷണി ആകുന്നു, കഴിഞ്ഞദിവസം അട്ടച്ചാക്കൽ ഈസ്റ്റ് മുക്ക് ജംഗ്ഷനിലെ ജല വിതരണത്തിനുള്ള പൊതു കുഴൽ കിണർ അമിത വേഗത്തിൽ എത്തിയ ടിപ്പർ ലോറി ഇടിച്ചു തകർത്ത് നിർത്താതെ പോവുകയുണ്ടായി, ഇന്ന് നിയന്ത്രണം വിട്ട ഒരു ടിപ്പർ തണ്ണിത്തോട് സ്വദേശി സജുവിന്റെ കാർ ഇടിച്ചു തകർത്തു.

ചെങ്ങറയിൽ അനധികൃത പാറ ഖനനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ രൂപീകരിക്കുകയും പ്രതിഷേധ പ്രകടനവും യോഗവും നടത്തുകയുണ്ടായിരുന്നു, കൊടുംവളവും കയറ്റിറക്ക ങ്ങളുമുള്ള അട്ടച്ചാക്കൽ – ചെങ്ങറ റോഡിലൂടെ അമിത ഭാ രം കയറ്റിയാണ് വാഹനങ്ങൾ പോകുന്നതെന്നും സുരക്ഷിത മാനദണ്ഡങ്ങൾ പാലിക്കാതെ അനുവദനീയമായ അളവിൽ കുടുതൽ പാറയാണ് കടത്തുന്നതെന്നും ആക്‌ഷൻ കൗൺസിൽ ആരോപിച്ചിരുന്നു,


ആക്ഷൻ കൗൺസിൽ രൂപീകരണത്തിനു മുമ്പ് ഇതിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ കള്ളകേസുകൾ പാറമട മുതലാളിമാർ മലയാപ്പുഴ പോലീസിൽ കൊടുത്തിരുന്നു, സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തുകയും ശക്തമായ സമരപരിപാടികൾ ആരംഭിക്കാൻ തീരുമാനിക്കുകയും ചെയ്തു. തുടർന്ന് പ്രതിഷേധയോഗം പഞ്ചായത്തംഗം ജോയിസ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു 51 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തിരുന്നു, എന്നാൽ ഇതെല്ലാം ഇന്ന് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ഒരു സംവിധാനമായി പാറമട മുതലാളിമാർക്ക് ഒപ്പം ചേർന്നിരിക്കുന്നു എന്നതാണ് ജനങ്ങളുടെ പരാതി.



