കൊല്ലം: ഇട്ടിവ ഫില്‍ഗിരിയില്‍ വീട് കുത്തിപ്പൊളിച്ച് 25 പവന് സ്വര്‍ണാഭരണം മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. ചിറയിന്‍കീഴ് മാമ്മം പ്ലാക്കോട്ടുകോണം ചരുവിള വീട്ടില്‍ കണ്ണപ്പന് എന്നറിയപ്പെടുന്ന രതീഷാ(29)ണ് പിടിയിലായത് . ജനുവരി 26 ന് രാവിലെ ഏഴരക്കും വൈകിട്ട് ആറിനുമിടയിലാണ് മോഷണം നടന്നത്.
രാവിലെ പുറത്തു പോയ വീട്ടുകാര്‍ മടങ്ങി വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ പിന്‍വാതില്‍ കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് വീടിനുളളില്‍ കടന്നത്. അലമാര കുത്തിത്തുറന്നാണ് 25 പവന് മോഷ്ടിച്ചത്. കേസെടുത്ത പോലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി സ്ഥിരം മേഷ്ടാവ് കണ്ണപ്പന് രതീഷാണന്ന് വിവരം ലഭിച്ചു. ഇയാള്‍ വിവിധ സ്റ്റേഷനുകളിലായി നാല്‍പ്പതിലധികം മോഷണ
കേസുകളില്‍ പ്രതിയാണ്.
ഇയാളുടെ ദൂശ്യങ്ങള്‍ കടയ്ക്കല്‍ പോലീസ് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. മോഷണം നടന്ന ഫില്ഹിരിക്ക് സമീപം വ്ച്ച് ഇയാളെ പ്രദേശവാസികള്‍ കാണുകയും തടഞ്ഞ് വച്ച് കടയ്ക്കല്‍ പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. പോലീസെത്തി കസ്റ്റഡിയില്‍ എടുത്തു.


