ബംഗളൂരുവിൽ നിന്ന് എംഡിഎംഎ യുമായി ട്രെയിനിൽ വന്ന് തിരുവല്ല ഇറങ്ങി കെഎസ്ആർടിസി ബസിൽ അടൂരിലേക്ക് ; രണ്ടുപേർ പിടിയിൽ

Crime
Print Friendly, PDF & Email

അടൂർ – കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന 97 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. അടൂർ കണ്ണംകോട് പൂതക്കുഴി തെക്കേതിൽ യാസിൻ(23),ചെട്ടിയാർ വീട്ടിൽ മേലേതിൽ ഫറൂഖ്(23) എന്നിവരെയാണ് അടൂർ പോലീസും ജില്ലാ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്. ബുധനാഴ്ച രാവിലെ 10.30-നാണ് സംഭവം. ബംഗുളുരുവിൽ നിന്നുമാണ് എംഡിഎംഎ വാങ്ങിയതെന്നാണ് യുവാക്കൾ പോലീസിനോട് പറഞ്ഞത്. ബംഗുളുരുവിൽ നിന്നും ട്രെയിനിൽ വന്ന് തിരുവല്ലയിൽ ഇറങ്ങി. ഇവിടെ നിന്നുമാണ് കെഎസ്ആർടിസി ബസിൽ കയറിയത്. ഇവർ വരുന്നതറിഞ്ഞ് ഡാൻസാഫ് സംഘവും പോലീസും അടൂരിൽ തയ്യാറായി നിന്നു. തുടർന്ന് അടൂർ കെഎസ്ഇബി ഓഫീസിനു സമീപം വച്ച് ബസ് തടഞ്ഞു നിർത്തിയാണ് യാസിം, ഫാറൂഖ് എന്നിവരെ പിടികൂടിയത്. ഡാൻസാഫ് സംഘത്തിനൊപ്പം അടൂർ എസ്എച്ച്ഒ ശ്യാം മുരളി, എസ്ഐമാരായ ഡി.സുനിൽകുമാർ, എം.ജി.അനൂപ്, രാധാകൃഷ്ണൻ,എഎസ്ഐ മഞ്ജുമോൾ, സിപിഒമാരായ ആർ.രാജഗോപാൽ, ശ്രീ വിശാഖ്, ഗോപൻ,രാഹുൽ എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *