വിധവയായ സൂസന്നക്കും മകൾ അധീനയ്ക്കും ഡോ. എം .എസ്. സുനിലിന്റെ 383 -മത് സ്നേഹഭവനം 

Kerala Pathanamthitta

pathanamthitta – സാമൂഹിക പ്രവർത്തക ഡോ.എം .എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന നിരാലംബരായ വിധവകളും കുട്ടികളും അടങ്ങിയ കുടുംബങ്ങൾക്ക് പണിതു നൽകുന്ന 383- മത്തെ സ്നേഹഭവനം മല്ലപ്പള്ളി സ്വദേശികളായ കെസിയ മേരി ,കെന്‍ട്രാ സൂസൻ, കാരേന്‍ മറിയം എന്നീ സഹോദരിമാരുടെ സഹായത്താൽ കുന്നിക്കോട് , മൈലാടുംപാറ റെഹോബോത്ത് വീട്ടിൽ വിധവയായ സൂസന്ന രാജനും മകൾ അധീനയ്ക്കുമായി നിർമ്മിച്ചു നൽകി. വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും കാരേന്‍ മറിയം നിർവഹിച്ചു. ഭർത്താവ് രാജന്റെ മരണശേഷം ഭർത്താവിൻറെ വീട്ടിൽ നിന്നും മൂന്നര വയസ്സുള്ള പെൺകുഞ്ഞുമായി ഇറങ്ങേണ്ടിവന്ന സൂസന്ന മകളുമായി ബന്ധുവീടുകളിലും അയൽ വീടുകളിലും അഭയം തേടിയെങ്കിലും എല്ലാ ഇടങ്ങളിൽ നിന്നും ഒറ്റപ്പെടേണ്ട അവസ്ഥ വരികയുണ്ടായി. സൂസന്നയുടെ പേരിൽ 5 സെൻറ് സ്ഥലം മാതാപിതാക്കൾ വർഷങ്ങൾക്ക് മുമ്പ് നൽകിയിട്ടുണ്ടായിരുന്നു. എന്നാൽ സ്വന്തമായ ഒരു വീട് വയ്ക്കുവാൻ ആയി ഈ അമ്മയ്ക്കും മകൾക്കും യാതൊരുവിധ നിവർത്തിയും ഇല്ലായിരുന്നു. ഇവരുടെ ദയനീയ അവസ്ഥ നേരിൽ കണ്ടു മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി 2 മുറികളും ,അടുക്കളയും, ഹാളും, സിറ്റൗട്ട് മടങ്ങിയ വീട് നിർമ്മിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് അജിത് കുമാർ., ബ്ലോക്ക് മെമ്പർ ശോഭ. ,മുൻ വാർഡ് മെമ്പർ കൃഷ്ണൻകുട്ടി., വർഗീസ് കുര്യൻ., പ്രോജക്ട് കോഡിനേറ്റർ കെ. പി. ജയലാൽ., സിനി വർഗീസ് കുര്യൻ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്ഷൻ :
ഡോ.എം .എസ്. സുനിൽ ഭവനരഹിതരായ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന കുടുംബങ്ങൾക്ക് പണിതു നൽകിയ 383- മത്തെ സ്നേഹഭവനത്തിൻറെ താക്കോൽദാനചടങ്ങ്  സ്പോൺസറായ  കാരേന്‍ മറിയം നിർവഹിക്കുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *